സോണിയാ ഗാന്ധിയെ കാണാൻ സമയം തേടി കെ.വി തോമസ്; ഹൈക്കമാന്റുമായുള്ള ബന്ധം ശക്തമാക്കൻ തോമസിന്റെ ശ്രമം.
തൃക്കാക്കര സ്ഥാനാർത്ഥി നിർണയത്തിലടക്കം കോൺഗ്രസിനെ വിമർശിച്ച് കെ.വി തോമസ് രംഗത്ത് എത്തിയിരുന്നു
തിരുവനന്തപുരം:കെ.വി.തോമസ് ഇടത് പാളയത്തിലേക്ക് പോകുമെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ കാണാൻ അദ്ദേഹം സമയം തേടിയിരിക്കുന്നത്.അടുത്തയാഴ്ച കൂടിക്കാഴ്ചക്ക് അനുമതി നൽകണമെന്നാണ് ആവശ്യം.ഇക്കാര്യത്തിൽ സോണിയാ ഗാന്ധി ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.എന്നാൽ കെ.വി.തോമസ് ഇപ്പോഴും എ.ഐ.സി.സി അംഗമായതിനാൽ കൂടിക്കാഴ്ചക്ക് അനുമതി നൽകാനാണ് സാധ്യത.മാത്രമല്ല സോണിയാ ഗാന്ധിയുമായി അടുത്ത ബന്ധവും അദ്ദേഹം സൂക്ഷിച്ചിരുന്നു.
സോണിയാ ഗാന്ധിയെ കണ്ട് തന്റെ പ്രശ്നങ്ങൾ അവതരിപ്പിക്കാനാണ് കെ.വി.തോമസിന്റെ ശ്രമം.കെ.സുധാരന്ഡറെ നേതൃത്വത്തിലുള്ള പാർട്ടി സംസ്ഥാന ഘടകത്തിൻരെ പ്രവർത്തനത്തിൽ ശക്തമായ വിയോജിപ്പുള്ള ആളാണ് കെ.വി തോമസ്.കെ.സുധാകരനോടുള്ള എതിർപ്പും പരാതികളുമാകും പ്രധാനമായും അദ്ദേഹം സോണിയാ ഗാന്ധിക്ക് മുന്നിൽ അവതരിപ്പിക്കുക. അതേ സമയം കെ.വി തോമസിനെതിരെ ശക്തമായ നിലപാടുമായി മുന്നോട്ട് പോകാനാണ് സംസ്ഥാന കോൺഗ്രസിന്റെ തീരുമാനം.കെ.വി തോമസിന്റെ നിലപാട് തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഒരു തരത്തിലും യു.ഡിഎഫിനെ ബാധിക്കില്ലെന്നും നേതൃത്വം വിലയിരുത്തുന്നു.
തൃക്കാക്കര സ്ഥാനാർത്ഥി നിർണയത്തിലടക്കം കോൺഗ്രസിനെ വിമർശിച്ച് കെ.വി തോമസ് രംഗത്ത് എത്തിയിരുന്നു.എന്നാൽ അദ്ദേഹത്തിൻരെ പ്രസ്താവനകൾ മുഖ വിലക്കെടുക്കേണ്ടതില്ലെന്നാണ് നേതൃതലത്തിൽ ഉണ്ടായിരിക്കുന്ന ധാരണ. സിപിഎം പാർട്ടി കോൺഗ്രസിൻരെ ഭാഗമായുള്ള സെമിനാറിൽ പങ്കെടുത്തതിന്റെ പേരിൽ കെ.വി തോമസിനെ കെ.പി.സി.സി രാഷ്ട്രീയ കാര്യ സമിതിയിൽ നിന്നും എക്സിക്യുട്ടീവിൽ നിന്നും പുറത്താക്കിയിരുന്നു.എന്നാൽ എ.ഐ.സി.സി.സിയിൽ അദ്ദേഹത്തെ നിലനിർത്തിയായിരുന്നു ദേശീയ അച്ചടക്ക സമിതിയുടെ നടപടി.കെ.വി തോമസിനെതിരെ ശക്തമായ നടപടി വേണമെന്ന ആവശ്യമാണ് കെ.സുധാകൻ സോണിയാ ഗാന്ധിക്ക് മുമ്പാകെ വച്ചിരുന്നത്.
അതുകൊണ്ട് തന്നെ അദ്ദേഹത്തെ കോൺഗ്രസിൽ നിന്ന് പുറത്താക്കുമെന്നാണ് കെ.പി.സി.സി.നേതൃത്വം കരുതിയിരുന്നത്.എന്നാൽ പാർട്ടിയിൽ നിന്ന് പുറത്താക്കി രക്തസാക്ഷിപരിവേഷം നൽക്കേണ്ടതില്ലെന്ന് ദേശീയ അച്ചടക്ക സമിതി തീരുമാനിക്കുകയായിരുന്നു.പാർട്ടിയിൽ നിന്ന് പുറത്താക്കിയാൽ ഉടൻതന്നെ കെ.വി തോമസ് സിപിഎം പാളയത്തിലേക്ക് പോകുമെന്ന് കോൺഗ്രസ് നേതൃത്വം കണക്ക് കൂട്ടുകയും ചെയ്തു. സോണിയാ ഗാന്ധിയുടെയും കെ.സുധാകരൻരെയും വിലക്ക് ലംഘിച്ചാണ് കെ.വി തോമസ് സിപിഎം പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള സെമിനാറിൽ പങ്കെടുത്തത്. മുഖ്യമന്ത്രിയെ പുകഴ്ത്തിയും കോൺഗ്രസ് നേതൃത്വത്തെ വിമർശിച്ചുമായിരുന്നു സെമിനാറിൽ അദ്ദേഹം പ്രസംഗിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...