Save The Date | പോലീസ് യൂണിഫോമിട്ട് വനിത എസ്ഐയുടെ സേവ് ദി ഡേറ്റ് വൈറലാകുന്നു; സേനയ്ക്കുള്ളിൽ വിവാദവും
ഔദ്യോഗിക വേഷത്തിൽ സേവ് ദി ഡേറ്റ് ഷൂട്ട് നടത്തിയ വനിത എസ്ഐയുടെ നടപടി ശരിയാണോ എന്ന ചോദ്യം പോലീസുകാർക്കിടയിൽ തന്നെ ഉയർന്നു.
കോഴിക്കോട് : പൊലീസ് യൂണിഫോം ധരിച്ചുകൊണ്ടുള്ള വനിത എസ്ഐയുടെ സേവ് ദി ഡേറ്റ് (Save The Date) ചിത്രങ്ങൾ സമൂഹമാധ്യങ്ങളിൽ വൈറലാകുന്നു. കോഴിക്കോട് സിറ്റി പോലീസ് വനിത എസ്ഐയുടെ (Kozhikode City Police Lady SI) വിവാഹത്തിനുള്ള സേവ് ദി ഡേറ്റ് ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയിയിൽ ചർച്ചയാകുന്നത്. എന്നാൽ പോലീസ് സേനയ്ക്കുള്ളിൽ സംഭവം വിവാദമായിരിക്കുകയാണ്.
കഴിഞ്ഞ ദിവസമാണ് വനിത ഉദ്യോഗസ്ഥ തന്റെ പ്രതിശ്രുത വരനൊപ്പമുള്ള സേവ് ദി ഡേറ്റ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഇതിന് പിന്നാലെയാണ് ഔദ്യോഗിക വേഷത്തിൽ സേവ് ദി ഡേറ്റ് ഷൂട്ട് നടത്തിയ വനിത എസ്ഐയുടെ നടപടി ശരിയാണോ എന്ന ചോദ്യം പോലീസുകാർക്കിടയിൽ തന്നെ ഉയർന്നു.
2015ൽ ടി പി സെൻകുമാർ ഡിജിപിയായിരിക്കെ പോലീസ് ഉദ്യോഗസ്ഥർ തങ്ങളുടെ വ്യക്തിപരമായ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ഔദ്യോഗിക വേഷത്തിലുള്ള ചിത്രങ്ങൾ പങ്കുവെക്കരുതെന്ന് ഉത്തരവിറക്കിയിരുന്നു.യ വനിതാ എസ്ഐയുടെ ഈ സേവ് ദി ഡേറ്റ് ചിത്രം ചട്ടവിരുധമാണെന്ന് പോലീസ് സേനയ്ക്കുള്ളിൽ തന്നെ ഒരു വിഭാഗം കുറ്റുപ്പെടുത്തന്നത്.
ALSO READ : Viral Save the Date: കൊച്ചുമകളോടൊപ്പം സേവ് ദി ഡേറ്റിൽ തിളങ്ങി മുത്തശ്ശനും മുത്തശ്ശിയും
ഇതും കൂടാതെ നവമാധ്യമങ്ങളിൽ തരംഗമായിരിക്കുന്ന സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ടിനെതിരെ കേരള പോലീസിന്റെ ഒഫിഷ്യൽ ഫേസ്ബുക്ക് വരെ രംഗത്തെത്തിയിരുന്നു. അതിനിടയിലാണ് വനിത എസ്ഐയുടെ പോലീസ് യൂണിഫോമിലുള്ള ഫോട്ടോഷൂട്ട്. ഇതിൽ എന്ത് മറുപടി പറയണമെന്നുള്ള അവസ്ഥയിലാണ് കേരള പോലീസ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...