`ലഹരിവിമുക്ത കേരളം`: 29 ന് ജില്ലയില്‍ ആയിരം കേന്ദ്രങ്ങളില്‍ വിളംബരജാഥ
ത്രിതല പഞ്ചായത്ത് അധ്യക്ഷന്‍മാര്‍, എക്സൈസ്, പൊലീസ് ഉള്‍പ്പെടെ വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു
ലഹരിമുക്ത കേരളം ലക്ഷ്യമാക്കി സംസ്ഥാനത്തൊട്ടാകെ സര്‍ക്കാര്‍ നടത്തുന്ന പ്രചാരണത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലും വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കും. ഒക്ടോബര്‍ 29 ന് വൈകിട്ട് അഞ്ച് മണിക്ക് ജില്ലയില്‍ 1,000 കേന്ദ്രങ്ങളില്‍ വിളംബരജാഥ സംഘടിപ്പിക്കും.
ഇതുമായി ബന്ധപ്പെട്ട് മന്ത്രിമാരായ വി. ശിവന്‍കുട്ടി, ആന്റണി രാജു എന്നിവരുടെ സാന്നിധ്യത്തില്‍ കളക്ടേറ്റില്‍ അവലോകനയോഗം ചേര്‍ന്നു. ത്രിതല പഞ്ചായത്ത് അധ്യക്ഷന്‍മാര്‍, എക്സൈസ്, പൊലീസ് ഉള്‍പ്പെടെ വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.
24 ന് ദീപാവലി ദിനത്തില്‍ വീടുകള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ദീപം തെളിയിക്കല്‍ പരിപാടിയും സംഘടിപ്പിക്കും. പ്രാചരണത്തിന്റെ ഭാഗമായി സൈക്കിള്‍ റാലിയും നടത്തും. കളക്ടര്‍ ജെറോമിക് ജോര്‍ജിന്റെ അധ്യക്ഷതയില്‍ നടന്ന അവലോകനയോഗത്തില്‍ ജി. സ്റ്റീഫന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്‌കുമാര്‍ എന്നിവരും പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...