കൊച്ചി: ലക്ഷദ്വീപിലെ വിവാദ കരട് നിയമങ്ങൾക്കെതിരെ എംപി മുഹമ്മദ് ഫൈസൽ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ എതിർവാദങ്ങളുമായി ദ്വീപ് ഭരണകൂടം. കരടു നിയമങ്ങളും നിയമനിർമ്മാണ പ്രക്രിയയും  കോടതിയിൽ ചോദ്യം ചെയ്യാനാവില്ലെന്ന് ദ്വീപ് ഭരണകൂടം വാദിക്കുന്നു. നിയമം നിലവിൽ വന്നാൽ മാത്രമേ കോടതിക്ക് പരിശോധിക്കാനാവൂ എന്നും നിലവിൽ ഹർജി നിലനിൽക്കുന്നതല്ലെന്നും ദ്വീപ് ഭരണകൂടം എതിർ സത്യവാങ്മൂലം സമർപ്പിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

കരടു നിയമങ്ങൾ മലയാളത്തിൽ പ്രസിദ്ധീകരിക്കണമായിരുന്നു എന്ന വാദം നിലനിൽക്കില്ലെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. ഭരണഘടനാ വ്യവസ്ഥയനുസരിച്ച് നിയമം ഇംഗ്ലീഷിലാണ്  തയ്യാറാക്കേണ്ടത്. മലയാളം ദ്വീപിന്‍റെ ഔദ്യോഗിക ഭാഷയല്ലെന്നും ദ്വീപ് ഭരണകൂടം സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്.


ALSO READ: Lakshadweep Issue : ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ തിരിച്ച് വിളിക്കണം ഐകകണ്ഠ്യേനെ സംസ്ഥാന നിയമസഭ പാസാക്കി


കൊവിഡ് കാലത്ത് കിറ്റുകൾ നൽകണമെന്നാവശ്യപ്പെട്ടുള്ള ഹർജികൾ നേരത്തേ തന്നെ കോടതിയുടെ പരിഗണനയിലുള്ളതാണെന്നും സമാനസ്വഭാവമുള്ള ആവശ്യങ്ങൾ തന്നെയാണ് എംപിയുടെ ഹർജിയിലും പറയുന്നതെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. 


ലക്ഷദ്വീപിലെ വിവാദ ഉത്തരവുകളിൽ നേരത്തേ അഡ്മിനിസ്ട്രേഷന് ഹൈക്കോടതിയിൽ തിരിച്ചടി നേരിട്ടിരുന്നു. കുട്ടികളുടെ ഉച്ചഭക്ഷണത്തിൽ നിന്നും മാംസാഹാരങ്ങൾ ഒഴിവാക്കാനും ഡയറിഫാമുകൾ അടച്ചുപൂട്ടാനുമുള്ള ഉത്തരവുകൾ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.


ALSO READ : Lakshadweep Issue: കേന്ദ്രമന്ത്രിമാര്‍ക്ക് മൂന്ന് കുട്ടികള്‍ ആവാമെങ്കില്‍ രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ള പഞ്ചായത്ത് അംഗങ്ങള്‍ അയോഗ്യരാക്കുന്നതെങ്ങനെ?


ലക്ഷദ്വീപ് സ്വദേശിയായ അജ്മൽ അഹമ്മദിന്‍റെ പൊതുതാത്പര്യ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്‍റെ ഉത്തരവ്. വർഷങ്ങളായുള്ള കുട്ടികളുടെ ഭക്ഷണരീതി മാറ്റണം എന്ന് പറയുന്നതിന്‍റെ യുക്തി എന്തെന്നായിരുന്നു കോടതിയുടെ ചോദ്യം. എന്നാൽ ബീഫ് ഉൾപ്പെടെയുള്ള മാംസാഹാരങ്ങൾ സൂക്ഷിക്കാൻ സൗകര്യങ്ങളില്ലെന്ന വിചിത്ര വാദവുമായി അഡ്മിനിസ്ട്രേഷൻ രംഗത്തെത്തി. ഡയറി ഫാമുകൾ ലാഭത്തിലല്ലാത്തതിനാലാണ് അടച്ചു പൂട്ടിയത്. എന്നാൽ ഈ വാദങ്ങളൊന്നും കോടതി അംഗീകരിച്ചില്ല.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.