Thiruvananthapuram : ലക്ഷദ്വീപിന്റെ (Lakshadweep) വിവാദ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിനെ (Praful Patel) തൽസ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് കേരള നിയമസഭ ഐകകണ്ഠ്യേനെ പ്രമേയം പാസാക്കി. ദ്വീപിലെ നിവാസികൾക്കെതിരെ ജനദ്രോഹ നടപടികളാണ് അഡ്മിനിസ്ട്രേറ്റർ (Lakshadweep Administrator)  നടത്തുന്നതെന്ന ആരോപണം ഉടലെടുത്തതിനെ തുടർന്നാണ് സംസ്ഥാന സർക്കാർ നിയമസഭയിൽ പ്രത്യേക പ്രമേയം കൊണ്ടുവന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ദ്വീപിൽ അഡ്മിനിസ്ട്രേറ്റർക്ക് നൽകുന്ന അധിക പദവി നൽകുന്നത് അവിടുത്തെ ഭൂമിയും വസ്തുക്കളും എല്ലാം കൈക്കലാക്കുന്ന നടപടികളാണെന്നും അതിനാൽ പ്രഫുൽ പട്ടേലിനെ അഡ്മിനിസ്ട്രേറ്റർ പദവിയിൽ നിന്നൊഴുവാക്കണമെന്നും വിവാദ നടപടികൾ പിൻവലിക്കണമെന്നും ആവശ്യപ്പെട്ടാണ് സർക്കാർ പ്രമേയം സഭയിൽ അവതരിപ്പിച്ചത്.


ALSO READ : Lakshadweep Issue: കേന്ദ്രമന്ത്രിമാര്‍ക്ക് മൂന്ന് കുട്ടികള്‍ ആവാമെങ്കില്‍ രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ള പഞ്ചായത്ത് അംഗങ്ങള്‍ അയോഗ്യരാക്കുന്നതെങ്ങനെ?


ദ്വീപിലെ ജനങ്ങളുടെ അവകാശങ്ങളെ പരിപാലിക്കേണ്ടത് കേന്ദ്രത്തിന്റെ ഉത്തരവാദിത്വമാണ്. ദ്വീപിലെ ജനങ്ങളുടെ താൽപര്യങ്ങൾ വിരോധമായി പ്രവർത്തിക്കുന്ന അഡ്മിനിസ്ട്രേറ്ററെ നീക്കം ചെയ്യണമെന്നും ലക്ഷദ്വീപിലെ ജനങ്ങളെ സംരക്ഷിക്കാൻ കേന്ദ്രം അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് പ്രമേയത്തിൽ പറയുന്നു.


ALSO READ : ലക്ഷദ്വീപിലേക്ക് കടുത്ത യാത്രാ നിയന്ത്രണങ്ങൾ; പ്രതിഷേധങ്ങൾക്കിടെ ലക്ഷദ്വീപിൽ സർവ്വകക്ഷി കൂട്ടായ്മ


ദ്വീപിൽ കാവി അജണ്ടയും കോർപ്പറേറ്റ് താൽപര്യങ്ങളും നടപ്പിലാക്കാൻ ശ്രമിക്കുകയാണ്. വളരെ കുറച്ച് മാത്രം കുറ്റകൃത്യങ്ങളുടെ പശ്ചാത്തലമുള്ള ദ്വീപിൽ ഗുണ്ടാ ആക്ട് തുടങ്ങിയവ നടപ്പിലാക്കിയത് അവിടുത്ത ജീവത സാഹചര്യങ്ങളെ തകിടം മറിക്കാനാണ്. കൂടാതെ പിൻവാതിലിലൂടെ ബിഫ് നിരോധനവും നടത്താനുള്ള ശ്രമമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രമേയത്തിലൂട അറിയിച്ചു


ALSO READ : Lakshadweep Issue: ലക്ഷദ്വീപിൽ ഇന്ന് മുതൽ സന്ദർശകർക്ക് വിലക്ക്; പ്രതിഷേധങ്ങൾക്കിടെ അഡ്മിനിസ്ട്രേറ്റർ ഇന്ന് ലക്ഷദ്വീപിൽ എത്തിയേക്കും


ഈ പ്രമയത്തിലൂടെ കേരളം സംഘപരിവാർ അജണ്ടയ്ക്കെതിരെ ഒറ്റയ്ക്ക് നിൽക്കുന്നത് ഒരു മാതൃകയായി മാറണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. ഡ്രാക്കോണിയൻ നിയമങ്ങൾ പരീശിക്കാൻ ലക്ഷദ്വീപ് ഒരു പരീശണശാലയായി മാറി. അഡ്മിനിസ്ട്രേറ്റർ വിവാദ നിയമങ്ങൾ പിൻവലിക്കണമെന്ന് വി ഡി സതീശൻ പ്രമേയത്തെ പിന്തുണച്ച് പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.