തിരുവനന്തപുരം: യു.ഡി.എഫ് ചെയർമാനായി വി.ഡി സതീശനെ (V D Satheesan) തിരഞ്ഞെടുത്തു. നിലവിലെ പ്രതിപക്ഷ നേതാവിൻറെ ചുമതല കൂടാതെയാണ് പുതിയ പദവി.
നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയം വിലയിരുത്താൻ ചേർന്ന യോഗത്തിലാണ് തീരുമാനം. തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്താൻ ഒരു ദിവസം യോഗം ചേരുമെന്ന് യു.ഡി.എഫ് കൺവീനർ എം.എം ഹസ്സൻ നേരത്തെ തന്നെ അറിയിച്ചിരുന്നു.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളാണ് സർക്കാരിന് സഹായകമായതെന്നും. നിലവിലേത് ഒരു വലിയ പരാജയമായി കാണേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.അതേസമയം മുല്ലപ്പള്ളി രാമചന്ദ്രൻ യോഗത്തിലില്ലാഞ്ഞത് ശ്രദ്ധേയമായി. ആർ.എസ്.പിയുടെ ഷിബു ബേബി ജോണും യോഗത്തിൽ നിന്നും വിട്ടു നിന്നു.
അതേസമയം പ്രതിപക്ഷ നേതാവ് തിരഞ്ഞെടുപ്പിനെതിരെ പരസ്യമായി രമേശ് ചെന്നിത്തല കോൺഗ്രസ്സ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തയച്ചു. താനിത് നേരത്തെ അറിഞ്ഞിരുന്നില്ലെന്നും അറിയുമായിരുന്നെങ്കിൽ മാറുമായിരുന്നെന്നും അദ്ദേഹം കത്തിൽ വ്യക്തമാക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...