Thiruvananthapuram: ലക്ഷദ്വീപ്  വിഷയത്തില്‍ തന്‍റെ നിലപാട് അറിയിച്ചുകൊണ്ട്  ദ്വീപ് ജനതയ്ക്കൊപ്പം നിലകൊണ്ട നടന്‍  പൃഥ്വിരാജിന് പിന്തുണ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍... 


COMMERCIAL BREAK
SCROLL TO CONTINUE READING

തന്‍റെ അഭിപ്രായം തുറന്നുപറഞ്ഞതിന് പൃഥ്വിരാജിനെതിരേ സംഘപരിവാര്‍ സംഘടനകള്‍ നടത്തുന്ന അപകീര്‍ത്തികരമായ പ്രചാരണങ്ങളെ വിമര്‍ശിച്ച മുഖ്യമന്ത്രി  പൃഥ്വിരാജ് പ്രകടിപ്പിച്ചത് നമ്മുടെ സമൂഹത്തിന്‍റെ  വികാരമാണെന്നും അഭിപ്രായപ്പെട്ടു.


‘പൃഥ്വിരാജ് പ്രകടിപ്പിച്ചത് സമൂഹത്തിന്‍റെ വികാരമാണ്. കേരളത്തില്‍ ജീവിക്കുന്ന ഏതൊരാള്‍ക്കുമുള്ള വികാരമാണ് അദ്ദേഹത്തിന്‍റേതും. ഇത്തരം പ്രതികരണങ്ങളോട് അസഹിഷ്ണുത പുലര്‍ത്തുന്ന നിലപാടാണ് സംഘപരിവാര്‍ എന്നും സ്വീകരിച്ചുപോരുന്നത്. അതിപ്പോള്‍ പൃഥ്വിരാജിന് നേരെയും കാണിക്കുന്നു. ഇത്തരം വിഷയങ്ങളില്‍ സംഘപരിവാറിനോടുള്ള വിയോജിപ്പ് തുടരുക തന്നെ ചെയ്യും. ഇതുപോലുള്ള വിഷയങ്ങളില്‍ പൃഥ്വിരാജിനെപ്പോലെ പ്രതികരിക്കാന്‍ സമൂഹം മുന്നോട്ടുവരണം എന്നേ പറയാനുള്ളു,’ മുഖ്യമന്ത്രി   പറഞ്ഞു. കോവിഡ് അവലോകന വാര്‍ത്താസമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം.


Also Read: Lakshadweep Issue: കേന്ദ്രമന്ത്രിമാര്‍ക്ക് മൂന്ന് കുട്ടികള്‍ ആവാമെങ്കില്‍ രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ള പഞ്ചായത്ത് അംഗങ്ങള്‍ അയോഗ്യരാക്കുന്നതെങ്ങനെ?


ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട്   നടന്‍ പൃഥ്വിരാജ് രംഗത്തെത്തിയതോടെ അദ്ദേഹത്തിനെതിരെ  സൈബര്‍ ആക്രമണവും ആരംഭിച്ചിരുന്നു.   സുകുമാരന്‍റെ മൂത്രത്തില്‍ ഉണ്ടായ പൗരുഷമെങ്കിലും പൃഥ്വിരാജ് കാണിക്കണമെന്നും രാജ്യവിരുദ്ധ ശക്തികള്‍ക്കൊപ്പം പൃഥ്വിരാജ് കുരച്ചുചാടുമ്പോള്‍ നല്ല നടനായ സുകുമാരനെ ആരെങ്കിലും ഓര്‍മ്മിപ്പിച്ചാല്‍ അത് പിതൃസ്മരണയായിപ്പോകുമെന്നുമായിരുന്നു പരാമര്‍ശം.... 


Also Read: ലക്ഷദ്വീപിലേക്ക് കടുത്ത യാത്രാ നിയന്ത്രണങ്ങൾ; പ്രതിഷേധങ്ങൾക്കിടെ ലക്ഷദ്വീപിൽ സർവ്വകക്ഷി കൂട്ടായ്മ


അതേസമയം, പൃഥ്വിരാജിന്‍റെ നിലപാടുകള്‍ക്കും ലക്ഷദ്വീപിനും  പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് സിനിമാ സാംസ്‌കാരിക രാഷ്ട്രീയ മേഖലയില്‍ നിന്ന് നിരവധി പേര്‍ രംഗത്തുവന്നു.  വിമര്‍ശിക്കുമ്പോള്‍ വ്യക്തിബന്ധങ്ങളെ വലിച്ചിഴയ്ക്കരുത്  എന്ന് BJP നേതാവും നടനുമായ സുരേഷ്ഗോപിയും   ആരുടേയും പേര് പരാമര്‍ശിക്കാതെ അഭിപ്രായപ്പെട്ടിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.