ഇടുക്കിയിൽ റവന്യൂ പുറമ്പോക്ക് ഭൂമിയിൽ വ്യാപക കയ്യേറ്റം. ശാന്തൻപാറ പുത്തടിയിലാണ് രണ്ട് ഏക്കറിൽ അധികം ഭൂമി സ്വകാര്യ വ്യക്തികൾ കയ്യേറിയത്. ടുറിസം പദ്ധതിയ്ക്കായി കണ്ടെത്തിയ ഭൂമിയിലാണ് കയ്യേറ്റം. മേഖലയിലെ ടൂറിസം സാധ്യതകൾ ലക്ഷ്യം വെച്ചാണ് കൈയേറ്റം നടന്നത്. പാറപുറമ്പോക്കിൽ ഉൾപ്പെടുന്ന പ്രദേശത്ത് പല ഭാഗങ്ങളിൽ വേലി കല്ലുകൾ സ്ഥാപിച്ചിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

കയ്യേറിയ ഭൂമിയിൽ ഏലം, ഇഞ്ചി തുടങ്ങിയ കൃഷികളും ഇറക്കി. സമീപ വാസികളായ ജോൺസൺ, സന്ദീപ് എന്നിവരാണ് റവന്യൂ ഭൂമി കയ്യേറിയത്. നടപടി സ്വീകരിക്കാനെത്തിയ റവന്യൂ ഉദ്യോഗസ്ഥർക്ക് നേരെ തങ്ങൾ ഭരിക്കുന്ന പാർട്ടിയുടെ ആളുകളാണെന്ന് സൂചിപ്പിച്ച് ജോൺസൺ ഭീഷണിയും മുഴക്കി. ശാന്തൻപാറ വില്ലേജിൽ സർവ്വേ നമ്പർ 147/1 ഇൽ പെട്ട ഭൂമിയാണ് കയ്യേറിയത്.


ALSO READ: 'രണ്ട് കാലിലും ഉപ്പൂറ്റിയില്ല, പുറമെല്ലാം പോയി'; ആദിവാസി യുവാവിനോട് ക്രൂരത, വലിച്ചിഴച്ച കാർ കണ്ടെത്തി


ഡിടിപിസിയുടെ നേതൃത്വത്തിൽ ടൂറിസം പദ്ധതി നടപ്പിലാക്കാനായി കണ്ടെത്തിയ പ്രദേശമാണിത്. ഏതാനും നാളുകൾക്ക് മുൻപ് ജില്ലാ കളക്ടർ ഇവിടെ സന്ദർശനം നടത്തുകയും ടൂറിസം പദ്ധതിക്കനുയോജ്യമായ പ്രദേശമാണെന്ന് വിലയിരുത്തുകയും ചെയ്തിരുന്നു.


കളക്ടറുടെ സന്ദർശനത്തിന് ശേഷമാണ് കയ്യേറ്റം നടന്നത്. താലൂക്ക് സർവേയറുടെ നേതൃത്വത്തിൽ ഭൂമി അളന്നു തിരിച്ചതിന് ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നാണ് ഉദ്യോ​ഗസ്ഥർ വ്യക്തമാക്കുന്നത്. എന്നാൽ ഭൂമി വർഷങ്ങളായി തങ്ങളുടെ കൈവശമാണെന്നാണ് കയ്യേറ്റകാരുടെ വാദം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.