പേശികളെ ബലപ്പെടുത്താനും തലച്ചോറിന്റെ പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കാനും ബ്ലൂബെറി സഹായിക്കുന്നു.
ബ്ലൂബെറിയിലെ ആന്തോസയാനിനുകൾ ഡിഎൻഎ കേടുപാടുകൾ, രക്തസമ്മർദ്ദം, പ്രമേഹം, മൂത്രത്തിൽ അണുബാധ എന്നിവ കുറയ്ക്കുകയും ഓർമ്മശക്തി വർധിപ്പിക്കുകയും ചെയ്യുന്നു.
സന്ധിവാതം, ആസ്ത്മ, വയറുവേദന, ഛർദ്ദി തുടങ്ങിയ പ്രശ്നങ്ങൾക്കും ബ്ലൂബെറി മികച്ചൊരു പ്രതിവിധിയാണ്.
ബ്ലൂബെറിയിലെ ഡൈയൂറിറ്റിക് ഗുണങ്ങൾ വൃക്കയിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളുന്നു. ഇവയിലെ നാരുകൾ ദഹനം എളുപ്പമാക്കുന്നു.
ബ്ലൂബെറിയിൽ അടങ്ങിയിരിക്കുന്ന ഉയർന്ന ആൽക്കലോയ്ഡ് ഉള്ളടക്കം രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുന്നു.
ബ്ലൂബെറിയിലെ വിറ്റാമിൻ സി, വിറ്റാമിൻ ഇ എന്നിവ കൊളാജൻ ഉത്പാദനത്തിന് സഹായിക്കുകയും ഫ്രീ റാഡിക്കലുകൾ മാറ്റി തിളക്കമാർന്ന ആരോഗ്യകരമായ ചർമ്മം നൽകുകയും ചെയ്യുന്നു.
രക്തസമ്മർദ്ദം, കൊളസ്ട്രോൾ എന്നിവ കുറയ്ക്കാനും അതിലൂടെ ഹൃദയാരോഗ്യം സംരക്ഷിക്കാനും ബ്ലൂബെറി സഹായിക്കും.
വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ ബ്ലൂബെറി ഏറെ നല്ലതാണ്. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)