`ഭൂനിയമം ലംഘിച്ച് നിൽക്കുന്ന ഏറ്റവും വലിയ നിർമ്മിതി എകെജി സെന്റർ`; ഗോവിന്ദന് മറുപടിയുമായി മാത്യു കുഴൽനാടൻ
സിപിഎം തങ്ങളുടെ ജില്ല സെക്രട്ടറിമാരുടെ സ്വത്ത് വിവരങ്ങൾ അന്വേഷിക്കാൻ ധൈര്യം കാണിക്കുമോയെന്നും കോൺഗ്രസ് എംഎൽഎ ചോദിച്ചു.
കോട്ടയം : സ്വകാര്യ സ്വത്ത് ഇടപാടുകൾക്ക് മാത്യു കുഴൽനാടൻ ഭൂനിയമം ലംഘിച്ചുയെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ആരോപണത്തിന് മറുപടിയുമായി മുവാറ്റുപ്പുഴ എംഎൽഎ. സിപിഎം സംസ്ഥാന സെക്രട്ടറി ഉയർത്തി ഏഴ് ചോദ്യങ്ങൾക്ക് മറുപടി കോട്ടയത്ത് ചേർന്ന് വാർത്തസമ്മേളനത്തിൽ നൽകി. അതേസമയം ഭൂനിയമം ലംഘിച്ച് നിൽക്കുന്ന ഏറ്റവും വലിയ നിർമിതി എംകെജി സെന്ററാണെന്ന് മാത്യു കുഴൽനാടൻ എംഎൽഎ ആരോപിച്ചു. ഒപ്പം സിപിഎം തങ്ങളുടെ ജില്ല സെക്രട്ടറിമാരുടെ സ്വത്ത് വിവരങ്ങൾ അന്വേഷിക്കാൻ ധൈര്യം കാണിക്കുമോയെന്നും കോൺഗ്രസ് എംഎൽഎ ചോദിച്ചു.
തനിക്കെതിരെ ആരോപണം ഉയർത്തിയ എറണാകുളം ജില്ല സെക്രട്ടറി സി.എൻ മോഹനനും ഇടുക്കി ജില്ല സെക്രട്ടറി സിവി വർഗീസും വരവിൽക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചിട്ടില്ലയെന്ന് പറയാൻ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിക്ക് ധൈര്യമുണ്ടോയെന്ന് മാത്യു കുഴൽനാടൻ ചോദിച്ചു. ഈ സെക്രട്ടറിമാർക്ക് വരവിൽ കവിഞ്ഞ സ്വത്ത് ഇല്ലെങ്കിൽ തനിക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കാമെന്ന് മുവാറ്റുപ്പുഴ എംഎൽഎ പറഞ്ഞു.
ALSO READ : Monson Mavunkal Case: കെ സുധാകരൻ നാളെ ഇഡിക്ക് മുന്നിൽ ഹാജരാകില്ല
കൂടാതെ മാസപ്പടി വിവാദത്തിൽ വീണ വിജയനെ പ്രതിരോധിക്കാനാണ് എം വി ഗോവിന്ദൻ ശ്രമിക്കുന്നതെന്ന് കുഴൽനാടൻ പറഞ്ഞു. മാസപ്പടിയെ കുറിച്ച് വീണ വിജയനോട് ചോദിക്കാൻ പാർട്ടി സംസ്ഥാന സെക്രട്ടറിക്ക് ധൈര്യമില്ല. കാരണം മുഖ്യമന്ത്രിയുടെ മകൾക്ക് പരിച തീർക്കുകയാണ് അവരുടെ ജോലി. മുഖ്യമന്ത്രിയുടെ മകളുടെ അക്കൗണ്ട് വിവരങ്ങൾ പുറത്ത് വിടാനുള്ള ധൈര്യമുണ്ടോയെന്ന് മാത്യു കുഴൽനാടൻ ആവർത്തിച്ചു.
താൻ ഭൂനിയമം ലംഘിച്ചിട്ടില്ലയെന്ന് മാത്യു കുഴൽനാടൻ അടിവരയിട്ട് പറഞ്ഞു. ആ ഭൂമിയിൽ കൊമേഴ്ഷ്യൽ നിർമിതി ഉണ്ടായാൽ മാത്രമാണ് നിയമം ലംഘനം. ചിന്നക്കനാലിൽ പണിത് വീട് റെസിഡെൻഷ്യൽ നിയമപ്രകാരമാണ്. ഭൂനിയമം ലംഘിച്ചിട്ടുള്ള ഏറ്റവും വലിയ കെട്ടിടം എംകെജി സെന്ററാണെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു. 12 ലക്ഷം രൂപ നികുതി ചിന്നക്കനാലിൽ വാങ്ങിയ ഭൂമിക്ക് നികുതി അടച്ചിട്ടുണ്ട്യ പണിതത് സ്വകാര്യ റിസോർട്ട് അല്ല ഹോം സ്റ്റേയല്ലെന്നും കോൺഗ്രസ് എംഎൽഎ വ്യക്തമാക്കി.
താൻ അഭിഭാഷക ജോലിക്കൊപ്പം മറ്റൊരു ജോലിയും നിയമവിരുദ്ധമായി ചെയ്യുന്നില്ലെന്ന് കുഴൽനാടൻ പറഞ്ഞു. വിദേശത്ത് സ്വത്ത് സമ്പാദിച്ചിട്ടില്ല അത് തനിക്കുള്ള ഷെയർ വാല്യുവാണ് കണക്കാക്കിയത്. ഒരു ഫെമ നിയമം താൻ ലംഘിട്ടില്ലയെന്നും ഏത് ഏജൻസിക്ക് പരിശോധിക്കാം. വേണമെങ്കിൽ സിപിഎം സംസ്ഥാന സെക്രട്ടറിക്ക് നേരിട്ട് വന്ന് പരിശോധിക്കാമെന്ന് കുഴൽനാടൻ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...