Kottayam : കോട്ടയം കൂട്ടിക്കലിൽ ഉരുൾ പൊട്ടലിനെ (Landslide) തുടർന്ന്  13 പേരെ കാണാതായി. റിപ്പോർട്ടുകൾ അനുസരിച്ച് ഉരുൾപൊട്ടലിൽ കാണാതായ 13 പേരിൽ 3 പേരുടെ മൃതദേഹങ്ങൾ (Death)  കണ്ടെത്തിയിട്ടുണ്ട് . വീടിന് മുകളിൽ മണ്ണിടിഞ്ഞ് വീണതിനെ തുടർന്നാണ് അപകടം ഉണ്ടായത്. കൂടാതെ മൂന്ന് വീടുകൾ ഒലിച്ച് പോകുകയും ചെയ്തു. പ്രദേശത്ത് രക്ഷ പ്രവർത്തനത്തിനായി സൈന്യത്തിന്റെ സഹായം സംസ്ഥാന സർക്കാർ തേടിയിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഉരുൾപ്പൊട്ടലിനെ തുടർന്ന് കാണാതായവരിൽ  ആറ് പേർ ഒരേ കുടുംബത്തിലെ തന്നെ അംഗങ്ങളാണ്. നിലവിൽ പ്രദേശത്ത് നാട്ടുകാർ തന്നെയാണ് രക്ഷാപ്രവർത്തനം നടത്തി വരുന്നത്, കണ്ടത് മഴ തുടരുന്നതിനാൽ രക്ഷാപ്രവർത്തകര്ക്ക് സംഭവ സ്ഥലത്ത് എത്താനായിട്ടില്ല. ഈ സാഹചര്യത്തിലാണ് സൈന്യത്തിന്റെ സഹായം ആവശ്യപ്പെട്ടിരിക്കുന്നത്.


ALSO READ: Kerala Dam Water Level : അണക്കെട്ടുകളിൽ ആശങ്ക; മലമ്പുഴ, മലങ്കര അണക്കെട്ടുകൾ തുറന്നു; ഇടുക്കിയിൽ ജലനിരപ്പ് അതിവേഗം ഉയരുന്നു, മുല്ലപ്പെരിയാറിലും ജാഗ്രത


കൂടാതെ തൊടുപുഴയിൽ  കാർ ഒഴുക്കിൽപ്പെട്ടു. ഇതിനെ തുടർന്ന് കാറിൽ യാത്ര ചെയ്യുകയായിരുന്ന പെൺകുട്ടിയുടെ മൃതദേഹവും കണ്ടെത്തി . പെൺകുട്ടിയുടെ കൂടെ യാത്ര ചെയ്തിരുന്നവർക്കായി നിലവിൽ തിരച്ചിൽ തുടരുകയാണെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇനിയും അത്ത്രീവ്ര മഴ തന്നെ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.



ALSO READ: Heavy Rain in Kerala : സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; 11 ജില്ലകളിൽ ഓറഞ്ച് അലർട്ട്


നിലവിൽ സംസ്ഥാനത്ത് 10 ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആദ്യം തന്നെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്ന. പിന്നീട് മഴ ശക്തമായതിനെ തുടർന്ന് പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ കൂടി റെഡ് അലേർട്ട് പ്രഖ്യാപിക്കുകയായിരുന്നു.


ALSO READ: Kerala Rain Updates: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; രണ്ടു ജില്ലകളിൽ ഓറഞ്ച് അലർട്ട്


 ജലനിരപ്പ് ഉയർന്നതിനെ തുടർന്നതിനെ തുടർന്ന് മലമ്പുഴ, മലങ്കര,  കക്കി ഡാമുകളുടെ ഷട്ടറുകൾ ഇതിനോടകം തന്നെ ഉയർത്തിയിട്ടുണ്ട്. പാലക്കാട് ഉച്ച മുതൽ കനത്ത മഴയാണ് അനുഭവപ്പെടുന്നത്.  മൂഴിയാർ അണക്കെട്ടിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലമ്പുഴ അണക്കെട്ട് (Malampuzha Dam) തുറന്ന് സഹചര്യത്തിൽ ഭാരതപുഴയുടെ തീരത്ത് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട് .


മലമ്പുഴ ഡാമിന്റെ മൂന്ന് ഷട്ടറുകളും തുറന്ന് കഴിഞ്ഞു. കൊല്ലം ജില്ലയിലെയും അവസ്ഥ വ്യത്യസ്തമല്ല. തെന്മല പരപ്പാർ  ഡാമിന്റെ അണക്കെട്ടുകൾ 80 സെന്റിമീറ്റർ ഉയർത്തിയിട്ടുണ്ട്.  ഇടുക്കി ഡാമിലും മുല്ലപ്പെരിയാർ ഡാമിലും ജലനിരപ്പ് അതിവേഗം ഉയരുകയാണ് . ഈ പ്രദേശങ്ങളിലും ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.