THiruvananthapuram : സംസ്ഥാനത്ത് കനത്ത മഴ (Heavy Rain) തുടരുകയാണ്. വിവിധ ജില്ലകയിൽ കണ്ടത് മഴയെ തുടർന്ന് വെള്ളകെട്ടും ഉണ്ടായിട്ടുണ്ട്. മധ്യകേരളത്തിലും തെക്കൻ കേരളത്തിലും മഴ ശക്തമായി തന്നെ തുടരുകയാണ്. 11 ജില്ലകളിലാണ് ഇപ്പോൾ ഓറഞ്ച് അലേർട്ട് (Orange Alert)പ്രഖ്യാപിച്ചിരിക്കുന്നത്, തിരുവനന്തപുരം മുതൽ കോഴിക്കോട് വരെ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.
മുല്ലപ്പെരിയാർ ഡാമിന്റെ ജലനിരപ്പ് ഉയർന്ന ആരംഭിച്ചിട്ടുണ്ട്. മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് 128.80 അടിയായി ഉയർന്നിട്ടുണ്ട്. കൂടാതെ ഇടുക്കി അണക്കെട്ടിൽ 2391.12 അടിയായി. പത്തനംതിട്ട ജില്ലയിലും കനത്ത മഴയാണ് അനുഭവപ്പെടുന്നത് . ഇതിനെ തുടർന്ന് കക്കി ആനത്തോട് അണക്കെട്ടിലെയും ജലനിരപ്പ് ഉയരാൻ ആരംഭിച്ചു. ഇതിനെ തുടർന്ന് അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കാൻ സാധ്യതയുണ്ട്.
ALSO READ: Kerala Rain Updates: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; രണ്ടു ജില്ലകളിൽ ഓറഞ്ച് അലർട്ട്
കുട്ടനാട്ടിലും രൂക്ഷമായ വെള്ളക്കെട്ട് ഉണ്ടാകാൻ ആരംഭിച്ച് കഴിഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കൊല്ലം ആയൂർ അഞ്ചൽ റോഡിൽ പെരിങ്ങള്ളൂരിൽ കണ്ടത് മഴയെ തുടർന്ന് റോഡ് ഇടിഞ്ഞു. തുടർന്ന് ഈ ഭാഗത്തേക്കുള്ള ഗതാഗതം നിരോധിച്ചിട്ടുണ്ട്. റോഡിപ്പണി തുടർന്ന് വരികയായിരുന്നു റോഡൻ ഇപ്പോൾ ഇടിഞ്ഞത്.
ALSO READ: Heavy rain in Kerala: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; ഇടുക്കി അണക്കെട്ടിൽ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചു
അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോട് കൂടിയായ മഴക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യത ഉണ്ടെന്ന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ALSO READ: Horoscope 16 October: ശനിയാഴ്ച പുരോഗതിയുടെ വാതിലുകൾ തുറക്കും, ഈ രാശിക്കാർക്ക് ഏറ്റവും പ്രയോജനം
തിരുവനന്തപുരത്ത് ഇടിയോടു കൂടിയ മഴ ശക്തമാണ്. രാത്രി മുതൽ തീരപ്രദേശങ്ങളിലും മലയോരമേഖലകളിലും മഴ തുടരുകയാണ്. നഗരത്തിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. കൊല്ലം ജില്ലയിലും മഴ തുടരുന്നു. രാത്രി മുഴുവൻ ശക്തമായി മഴ പെയ്തു. ജില്ലയുടെ കിഴക്കൻ മേഖലയിലും മഴയുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
അറബിക്കടലിലെ ന്യൂനമർദ്ദം കേരളാ തീരത്തോട് അടുത്തതോടെയാണ് മഴ ശക്തമാകുന്നത്. കേരളാ ലക്ഷദ്വീപ് തീരങ്ങളിൽ 60 കീ.മി വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾ കടലിൽ പോകരുത്. നാളെയോടെ മഴയുടെ ശക്തി കുറഞ്ഞേക്കും.