തിരുവനന്തപുരം: കാര്യവട്ടം പാങ്ങപ്പാറയിൽ ഫ്ലാറ്റ് നിർമാണത്തിനിടെ മണ്ണിടിച്ചിലില്‍ വീണ് നാല് മരണം. ബിഹാര്‍ സ്വദേശിയായ ഹര്‍ണാത് ബര്‍മന്‍, ബംഗാളികളായ ജോണ്‍, സപന്‍, ഭോജോസ് എന്നിവരാണ് മരിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

അപകടത്തില്‍പ്പെട്ട മലയാളി സ്വദേശി സുദര്‍ശന്‍ പരുക്കുകളോടെ രക്ഷപ്പെട്ടു. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൂടുതല്‍ പേര്‍ മണ്ണിനടിയിലെന്ന് സംശയം. പ്രാഥമികാരോഗ്യകേന്ദ്രത്തിന്‍റെ സമീപമാണ് മണ്ണിടിഞ്ഞത്.


വൈകിട്ട് നാലോടെയാണ് അപകടമുണ്ടായത്. പാങ്ങപ്പാറ സി.എച്ച്.മുഹമ്മദ് കോയ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെന്‍റലി ചലഞ്ച്ഡ് കേന്ദ്രത്തിന് സമീപമാണ് സംഭവം. 


ഫ്ലാറ്റ് നിര്‍മാണത്തിനായി എടുത്ത കുഴിയില്‍ 80 അടി താഴ്ചയില്‍ മതില്‍ നിര്‍മിച്ചു വരികയായിരുന്നു. ഇതിനിടെയുണ്ടായ മണ്ണിടിച്ചിലിനിടെ തൊഴിലാളികൾ ശ്വാസംമുട്ടി മരിക്കുകയായിരുന്നു. മണ്ണിനടിയിൽ കൂടുതൽ തൊഴിലാളികള്‍ ഉണ്ടെന്ന സംശയത്തെത്തുടര്‍ന്ന് ജെസിബി ഉപയോഗിച്ച് തെരച്ചില്‍ നടത്തുകയാണ്.