Landslide In Thodupuzha: തൊടുപുഴ കുടയത്തൂരിൽ ഉരുൾപൊട്ടൽ: 5 പേരുള്ള വീട് ഒലിച്ചുപോയി; 2 മരണം
Landslide In Thodupuzha: സോമൻ, അമ്മ തങ്കമ്മ, ഭാര്യ ഷിജി, മകൾ നിമ, നിമയുടെ മകൻ എന്നിവർ മണ്ണിനടിയിലുണ്ടെന്നാണ് കരുതുന്നത്. ഇതിൽ തങ്കമ്മയുടേയും, സോമന്റെ മകളുടെ മകന്റെ മൃതദേഹവും കണ്ടെടുത്തിട്ടുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
ഇടുക്കി: Landslide In Thodupuzha: തൊടുപുഴ കുടയത്തൂരിൽ ഉരുൾ പൊട്ടലിൽ രണ്ട് മരണം. കുടയത്തൂർ സംഗമം ജംഗ്‌ഷനിലാണ് ഉരുൾപൊട്ടൽ. ഒരു വീട് ഒലിച്ചുപോയി. ചിറ്റടിച്ചാലിൽ സോമന്‍റെ വീടാണ് തകർന്നത്. സോമൻ, അമ്മ തങ്കമ്മ, ഭാര്യ ഷിജി, മകൾ നിമ, നിമയുടെ മകൻ എന്നിവർ മണ്ണിനടിയിലുണ്ടെന്നാണ് കരുതുന്നത്. ഇതിൽ തങ്കമ്മയുടേയും, സോമന്റെ മകളുടെ മകന്റെ മൃതദേഹവും കണ്ടെടുത്തിട്ടുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
Also Read: നെയ്യാറ്റിന്‍കരയില്‍ ഒന്നരമാസത്തിൽ പിടികൂടിയത് ഒന്നരക്കോടി രൂപയും ഒന്നര ടൺ കഞ്ചാവും
മണ്ണിനടിയിൽ കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കാനായുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. പുലർച്ചെ നാലു മണിയോടെയാണ് ഉരുൾപൊട്ടൽ ഉണ്ടായത് .റവന്യു വകുപ്പും സ്ഥലത്തുണ്ട്. ഇന്നലെ രാത്രി പത്തരയോടെ കനത്ത മഴയായിരുന്നുവെങ്കിലും ഇപ്പോൾ മഴയില്ല. സംഭവ സ്ഥലത്ത് ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കാനാണ് ശ്രമം. ഉരുൾപൊട്ടി ഒരു വശത്തേക്കാണ് മണ്ണും കല്ലും വെള്ളവും എത്തിയത്. ആ ഭാഗത്ത് അധികം വീടുകൾ ഇല്ലാത്തതിനാൽ വലിയ അപകടം ഒഴിവായി. മലവെള്ളപാച്ചിൽ ഇപ്പോഴും തുടരുന്നുണ്ട് മാത്രമല്ല ചില വീടുകളിൽ വെള്ളം കറിയിട്ടുമുണ്ട്.
Also Read: Asia Cup 2022: പാക്കിസ്ഥാനെ 5 വിക്കറ്റിന് തകർത്ത് ഇന്ത്യ
ഉരുൾപൊട്ടലിൽ കാണാതായവർക്കായി പ്രത്യേക സംഘം തിരച്ചിൽ നടത്തുമെന്ന് ഇടുക്കി എസ്പി അറിയിച്ചു. കാണാതായവരെ കണ്ടെത്താൻ പരിശീലനം നേടിയിട്ടുള്ള നായക്കളെ ഉപയോഗിക്കുമെന്നും ഒപ്പം ആധുനിക സാങ്കേതിക സൗകര്യങ്ങൾ ഉപയോഗിക്കുമെന്നും എസ്പി അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...