തിരുവനന്തപുരം: ഓണം വിപണി ലക്ഷ്യമിട്ട് ലഹരി വസ്തുക്കളുടെയും രേഖകളില്ലാത്ത പണത്തിന്റെയും ഒഴുക്കുകൾ അതിർത്തിയിൽ കൂടുന്നു. നെയ്യാറ്റിൻകരയിൽ എക്സൈസ് നടത്തിയ പരിശോധനയിൽ രേഖകളില്ലാത്ത 70 ലക്ഷം രൂപയുമായി യുവാവ് പിടിയിൽ.
ഒരു മാസത്തിനുള്ളിൽ ഇവിടെനിന്ന് പിടികൂടിയത് ഒന്നരക്കോടിയോളം രൂപയും 1500ലധികം കിലോ കഞ്ചാവും. ഓണം വിപണി ലക്ഷ്യമിട്ടാണ് അന്യ സംസ്ഥാനങ്ങളിൽ നിന്നും രേഖകളില്ലാത്ത പണവും ലഹരി വസ്തുക്കളും ഒഴുകുന്നത്. സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി അമരവിള എക്സൈസിൽ മാത്രം അടുത്തിടെ പിടികൂടിയത് ഒന്നരക്കോടിയിലധികം രൂപയും 1500 കിലോ കഞ്ചാവുമാണ്.
Read Also: MV Govindan Master | എംവി ഗോവിന്ദൻ സിപിഎം സംസ്ഥാന സെക്രട്ടറി ആകും
മധുരസ്വദേശി ഫൈസൽ കൊണ്ടുവന്ന രേഖകളില്ലാത്ത 70ലക്ഷം രൂപ ഇന്ന് പിടികൂടിയതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. ചെന്നൈയിൽ നിന്നും തിരുവനന്തപുരം ത്തേക്ക് സ്വകാര്യ ബസ്സിൽ എത്തിക്കുകയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച രാജസ്ഥാൻ സ്വദേശിയിൽ നിന്ന് പിടിച്ചെടുത്തത് 45 ലക്ഷം രേഖകൾ ഇല്ലാത്ത പണമാണ്.
കുട്ടികളുടെ പാമ്പേഴ്സുമായി എത്തിയ വാഹനത്തിൽ നിന്ന് കഴിഞ്ഞദിവസം പിടിച്ചത് 70 കിലോ കഞ്ചാവും. ഫൈസലിനെ നെയ്യാറ്റിൻകര പോലീസിന് കൈമാറി. വരും ദിവസങ്ങൾ സ്പെഷ്യൽ ഡ്രൈവുകൾ കൂടുതൽ ശക്തമാക്കുമെന്ന് അധികൃതർ പറയുമ്പോഴും ആവശ്യത്തിന് വാഹനമോ, ജീവനക്കാരോ ഇല്ലാതെ ബുദ്ധിമുട്ടുകയാണെന്നും ജീവനക്കാർ പറയാതെ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...