കൊച്ചി: എൽ.ജി.എസ് പട്ടികയുടെ കാലാവധി നീട്ടിയ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്. ലാസ്റ്റ് ഗ്രേഡ് സർവ്വീസിലേക്കുള്ള ഒഴിവുകൾ പി.എസ്.സി എത്രയും വേഗം റിപ്പോർട്ട് ചെയ്യണമെന്നും കോടതി വ്യക്തമാക്കി. ട്രിബ്യണലിലെ ഹർജി വേഗം തീർപ്പാക്കാനും കോടതി നിർദ്ദേശം നൽകി.


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം എൽ.ജി.എസ് പട്ടികയിൽ നിന്നും നിയമനം കുറവാണെന്ന പരാതിയിൽ നേരത്തെ സർക്കാർ ഇടപെട്ടിരുന്നു. നിയമനങ്ങൾ പരമാവധി നടത്താനും സർക്കാർ തീരുമാനിച്ചിരുന്നു.


ALSO READ: PSC Rank List കാലാവധി നീട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ


ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാർഥികൾ റാങ്ക് പട്ടികയുമായി ബന്ധപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തിയിരുന്നു. തുടർന്ന് 2021 ആഗസ്റ്റ് നാലവരെ പട്ടിക നീട്ടിയിരുന്നു. 6000-ൽ അധികം പേർക്കാണ് ഇതുവരെ പട്ടികയിൽ നിന്നും നിയമനം നൽകിയത്.


ALSO READ: K surendran: റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാത്തത് ഉദ്യോ​ഗാർത്ഥികളോടുള്ള വെല്ലുവിളി: കെ.സുരേന്ദ്രൻ


46000, പേരാണ് എൽ.ജി.എസിൻറെ പട്ടികയിലുള്ളത്. രണ്ടര വർഷം കൊണ്ട് ആറായിരം പേർക്കാണ് ലിസ്റ്റിൽ നിന്നും നിയമനം കൊടുത്ത്.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.