Lokayuktha|ലോകായുക്ത നിയമഭേദഗതിയിൽ ഗവർണർ ഒപ്പുവെച്ചു, നിയമം പ്രാബല്യത്തിൽ
നേരത്തെ മന്ത്രി പി.രാജീവ് ഒാർഡിനൻസുമായി രാജ്ഭവനിലെത്തിയിരുന്നെങ്കിലും ഗവർണർ ഭേദഗതിയിൽ ഒപ്പുവെക്കാൻ കൂട്ടാക്കിയിരുന്നില്ല.
തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതിയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പുവെച്ചു. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ രാജ്ഭവനിലെത്തി ഗവർണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടർന്നാണ് നിയമഭേദഗതി പ്രാബല്യത്തിൽ വന്നത്. നേരത്തെ മന്ത്രി പി.രാജീവ് ഒാർഡിനൻസുമായി രാജ്ഭവനിലെത്തിയിരുന്നെങ്കിലും ഗവർണർ ഭേദഗതിയിൽ ഒപ്പുവെക്കാൻ കൂട്ടാക്കിയിരുന്നില്ല.
എന്താണ് പുതിയ ഭേദഗതിയിൽ
1999-ൽ നിലവിൽ വന്ന ലോകായുക്തയുടെ 14ാം വകുപ്പ് പ്രകാരം അഴിമതിക്കേസുകളിൽ ലോകായുക്ത കൽപ്പിക്കുന്ന തീർപ്പ് മുഖ്യമന്ത്രി,ഗവർണർ എന്നിവർ അതേപടി അംഗീകരിക്കണമെന്നതായിരുന്നു ആദ്യത്തെ നിയമം. മൂന്ന് മാസത്തിനുള്ളിൽ ലോകായുക്തയുടെ തീരുമാനം അധികാരികൾക്ക് തള്ളുകയോ, സ്വീകരിക്കുകയോ ചെയ്യാമെന്നതാണ് പ്രത്യേകത. തള്ളിയില്ലെങ്കിൽ അത് നടപടിയായി തന്നെ കണക്കാക്കുകയും കേസിൽ പ്രതിയായ ഉദ്യോഗസ്ഥനെ ജോലിയിൽ നിന്നും പുറത്താക്കുകയും ചെയ്യും.
എന്നാൽ പുതിയ ഒാർഡിൻസ് വന്നാൽ ഇത്തരമൊരു അവകാശം ഇനിമുതൽ ലോകായുക്തക്ക് ഉണ്ടാവില്ല. ഇത് സർക്കാരിന് മാത്രമായി മാറും. എന്നതാണ് പ്രത്യേകത. സർക്കാരിന് വിഷയത്തിൽ ഹിയറിങ്ങ് നടത്തി മൂന്ന് മാസത്തിനുള്ളിൽ ഉത്തരവ് തള്ളുകയോ സ്വീകരിക്കുകയോ ചെയ്യാം.
ഭരണഘടന വിരുദ്ധമായ അധികാരമാണ് ലോകായുക്തക്ക് ഉണ്ടായിരുന്നത് എന്നതാണ് നേരത്തെ മുഖ്യമന്ത്രിയും മന്ത്രിസഭയുമടക്കം ചൂണ്ടിക്കാണിച്ചത്. തുടർന്നാണ് പുതിയ നിയമഭേദഗതിക്ക് മന്ത്രിസഭ അംഗീകാരം നൽകിയതും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...