തിരുവനന്തപുരം: രണ്ട് ദിവസമായി തുടരുന്ന മഴയിൽ കോഴിക്കോടും തൃശ്ശൂരും വെള്ളക്കെട്ട്. തൃശ്ശൂരിൽ വിവിധ കടകളിലേക്ക് ഇന്നലെ വെള്ളം കയറിയത് ആശങ്കക്കിടയാക്കി. കോഴിക്കോട് നഗരത്തിന് സമീപം വീടുകളിൽ വെള്ളം കയറി. തമിഴ്നാട് തീരത്തെ ചക്രവാത ചുഴിയുടെ ഭാഗമായി ഇന്നും ശക്തമായ മഴക്കാണ് കാലാവസ്ഥ നീരീക്ഷണ വകുപ്പ് സാധ്യത പറഞ്ഞിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ആറ് ജില്ലകളിൽ മഴയുടെ തീവ്രത കണക്കിലെടുത്ത് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിമിന്നലോട് കൂടിയ മഴക്കാണ് സാധ്യത. അതേസമയം ഇടുക്കി ജില്ലയിൽ ഒാറഞ്ച് അലർട്ടാണ്  പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട,കോട്ടയം,ഇടുക്കി,മലപ്പുറം,കോഴിക്കോട്,വയനാട് ജില്ലകൾക്കാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.


ALSO READ: Kerala Rain Alert: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത; 7 ജില്ലകളിൽ യെല്ലോ അലർട്ട്


മഴയുടെ ശക്തി പരിഗണിച്ച് മുൻ കരുതലുകൾ സ്വീകരിക്കാൻ വിവിധ ജില്ലാ ഭരണകൂടങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അതേസമയം അടുത്ത 3 മണിക്കൂറിൽ  കേരളത്തിൽ എല്ലാ  ജില്ലകളിലെയും  ഒറ്റപ്പെട്ടയിടങ്ങളിൽ  മഴയ്ക്ക്  സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.


Also readKerala Rain: മൺസൂൺ പിൻവാങ്ങൽ വൈകിയേക്കും; വെള്ളിയാഴ്ച മുതൽ മഴ വീണ്ടും ശക്തമാകും!


മഴ സാധ്യതാ പ്രവചനം


02-10-2021: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് 
03-10-2021:  പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോടെ, വയനാട്
04-10-2021: പത്തനംതിട്ട,  ഇടുക്കി,  പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് 
05-10-2021: പത്തനംതിട്ട,  ഇടുക്കി, പാലക്കാട്,  മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്  
06-10-2021: ഇടുക്കി, പാലക്കാട്,  മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്  


ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.