കണ്ണൂർ: സി പി എം സംസ്ഥാന സെക്രട്ടറിയേറ്റിൽ പങ്കെടുക്കുമോ ഇല്ലയോ എന്ന് വ്യക്തമാക്കാതെ എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ. മൊറാഴയിലെ റിസോർട്ടുമായി ബന്ധപ്പെട്ട് ഉയർന്ന് വന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിൽ , മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാൻ ഇ പി ജയരാജൻ തയ്യാറായില്ല. 


COMMERCIAL BREAK
SCROLL TO CONTINUE READING

തിരുവനന്തപുരത്ത് സി പി എം സെക്രട്ടറിയേറ്റിൽ പങ്കെടുക്കാൻ പോകുന്നുണ്ടോ എന്ന ചോദ്യത്തിന് , താൻ കേരളം മുഴുവൻ സഞ്ചരിക്കുന്ന ആളാണെന്നായിരുന്നു ഇ പി യുടെ മറുപടി.


ALSO READ: P Jayarajan: ക്വട്ടേഷൻ ബന്ധം , തെരഞ്ഞെടുപ്പ് ഫണ്ട് വെട്ടിച്ചു-പി.ജയരാജനെതിരെ കേന്ദ്ര സംസ്ഥാന നേതൃത്വത്തിന് വ്യാപക പരാതി


പത്രപ്രവർത്തകരോട് എന്നും സ്നേഹം മാത്രമാണെന്നും എല്ലാവർക്കും നന്ദിയും പറഞ്ഞാണ് ഇ.പി തിരിച്ചു പോയത്.പയ്യന്നൂരിൽ മാർഷൽ ആർട്സ് അക്കാദമിയുടെ പവർ ഫെസ്റ്റിൻ്റെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു ജയരാജൻ.


ഇപി ജയരാജൻ   അനധികൃത സ്വത്ത് സമ്പാദനം നടത്തിയതായാണ് സിപിഎം സംസ്ഥാന കമ്മിറ്റിയിൽ  പി ജയരാജൻ ആരോപണം ഉന്നയിച്ചത്.  ആരോപണം ഉന്നയിക്കുന്നത് ആധികാരികതയോടെയെന്നും എന്ന് പി ജയരാജൻ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ പി ജയരാജൻ തിരഞ്ഞെടുപ്പ് ഫണ്ട് വെട്ടിച്ചതായും സംസ്ഥാന കമ്മിറ്റിയിൽ പരാതി ഉയർന്നിരുന്നു.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.