LDF യോഗം ഇന്ന്, ഐഎൻഎൽ പങ്കെടുക്കും, `നര്‍ക്കോട്ടിക് ജിഹാദി`ൽ ഔദ്യോഗിക നിലപാട് പ്രഖ്യാപിച്ചേക്കും
പാലാ ബിഷപ്പിന്‍റെ വിവാദ പ്രസ്താവനയിൽ മുഖ്യമന്ത്രിക്ക് പിന്നാലെ ഇടതുമുന്നണിയും വിവാദത്തില്‍ ഔദ്യോഗിക നിലപാട് പ്രഖ്യാപിച്ചേക്കും.
തിരുവനന്തപുരം: ഇടതുമുന്നണി (LDF) യോഗം ഇന്ന്. പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങൾ പരിഹരിച്ചതിനെ തുടർന്ന് ഐഎൻഎൽ (INL) യോഗത്തിൽ പങ്കെടുക്കും. പാർട്ടി പ്രതിനിധികളായി പ്രസിഡന്റ് അബ്ദുൾ വഹാബും (Abdul Wahab) സെക്രട്ടറി കാസിം ഇരിക്കൂറുമാണ് (Kasim Irikkur) യോഗത്തിൽ പങ്കെടുക്കുക. എകെജി സെന്ററിൽ (AKG Centre) വച്ചാണ് ഇടതുമുന്നണി യോഗം ചേരുക.
നേരത്തെ ഇരുകൂട്ടരും യോജിപ്പിലെത്തിയാല്‍ മാത്രമെ ഇടതുമുന്നണിയില്‍ തുടരാനാകൂ എന്ന് എല്‍ഡിഎഫ് നേതൃത്വം നിലപാടെടുത്തിരുന്നു. കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ നേതൃത്വത്തിൽ ഒരു മാസത്തോളമായി നടന്നുവന്ന ചർച്ചകൾക്ക് ഒടുവിലാണ് ഐഎൻഎല്ലിൽ ഒത്തുതീർപ്പുണ്ടായത്.
Also Read: സ്വര്‍ണക്കടത്ത്: CPM-CPI ഇടച്ചില്‍, LDF യോഗം 28ന്
പാലാ ബിഷപ്പിന്‍റെ വിവാദ പ്രസ്താവനയിൽ മുഖ്യമന്ത്രിക്ക് പിന്നാലെ ഇടതുമുന്നണിയും വിവാദത്തില്‍ ഔദ്യോഗിക നിലപാട് പ്രഖ്യാപിച്ചേക്കും. എൽഡിഎഫിനുള്ളിലും ഭിന്നത പ്രകടമാണ്. സിപിഎമ്മും സിപിഐയും ബിഷപ്പിന്‍റെ പ്രസ്താവനയെ എതിർക്കുമ്പോൾ കേരള കോണ്‍ഗ്രസ് എം അനുകൂലിച്ചിരുന്നു. പാലാ ബിഷപ്പുമായി കൂടിക്കാഴ്ച നടത്തുകയും പരോക്ഷമായി പിന്‍തുണ അറിയിക്കുകയും ചെയ്ത ജോസ് കെ മാണിയുടെ നിലപാടിനോട് ഒപ്പം നില്‍ക്കാനാവില്ലെന്നാണ് ഇടതുമുന്നണി നേതൃത്വം നല്‍കുന്ന സൂചന.
സർവകക്ഷി യോഗം (All Party Meeting) വിളിക്കുന്നതടക്കമുള്ള വിഷയങ്ങൾ ചർച്ചയാകുമോ എന്നതും ഇടതുമുന്നണി യോഗത്തെ പ്രസക്തമാക്കുന്നു. തെരഞ്ഞെടുപ്പ് അവലോകനത്തിൽ സിപിഐയും (CPI) കേരള കോണ്‍ഗ്രസ് എമ്മും തമ്മിലെ പോരിനിടയിലാണ് എൽഡിഎഫ് യോഗം ചേരുന്നത്.
ഇന്ന് ചേരുന്ന ഇടതുമുന്നണി യോഗത്തിൽ (LDF meeting) തിങ്കളാഴ്ച കര്‍ഷകര്‍ (Farmers) നടത്തുന്ന ഭാരത് ബന്ദ് (Bharat bandh) ചർച്ചയാകും. ഭാരത് ബന്ദിന് പിന്‍തുണ പ്രഖ്യാപിക്കുകയാണ് യോഗത്തിന്റെ അജണ്ട. ബോർഡ് കോർപ്പറേഷൻ പദവികൾ നൽകുന്നതിൽ മുന്നണിക്കുള്ളിൽ ഉഭയകക്ഷിചർച്ചകൾ തീരുമാനിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...