Thiruvananthapuram : നർക്കോട്ടിക് ജിഹാദ് (Narcotic Jihad) വിവാദത്തിൽ പ്രചരിപ്പിക്കുന്ന കാര്യങ്ങളിൽ വസ്തുത പരമായ യതൊരു പൻബലമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ (CM Pinarayi Vijayan). കോവിഡ് അവലോകനത്തിന് ശേഷം മാധ്യമങ്ങളെ കണ്ട് സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
"പ്രണയവും മയക്കുമരുന്നുമൊന്നും ഏതെങ്കിലും മതത്തിന്റെ കണക്കിലേക്ക് തള്ളേണ്ടതല്ല. അതിന്റെ പേരിൽ വിവാദങ്ങൾക്ക് തീക്കൊടുത്ത് നമ്മുടെ നാടിന്റെ എെക്യത്തിനും സമാധാനത്തിനും ഭംഗം വരുത്താനുള്ള തൽപ്പരകഷികളുടെ വ്യാമോഹം വ്യാമോഹമായി തന്നെ അവസാനിക്കുകയേ ഉള്ളൂ" മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ പറഞ്ഞു.
മയക്കുമരുന്ന് കുറ്റകൃത്യത്തിൽ അറസ്റ്റലായവരുടെ മതത്തിന്റെ കണക്കെടുത്താണ് മുഖ്യമന്ത്രി കേരളത്തിൽ നർക്കോട്ടിക് ജിഹാദ് ഉണ്ടെന്നുള്ള പാല ബിഷപ്പിന്റെ പ്രസ്താവന തള്ളികൊണ്ട് ഇന്ന് വാർത്തസമ്മേളനത്തിൽ അറിയിച്ചിരിക്കുന്നത്. കേരളത്തിൽ മയക്ക് മരുന്ന കേസിൽ ഏറ്റവും കൂടുതൽ അറസ്റ്റിലായത് ഹിന്ദു മതവിഭാഗത്തിൽ പെട്ടവരാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചാണ് സംസ്ഥാനത്ത് നർക്കോട്ടിക് ജിഹദ് എന്ന് പറയുന്ന സംഭവമില്ലെന്ന് ആവർത്തിച്ച് പറയുന്നത്.
ALSO READ : Love Jihad| മതംമാറ്റി വിവാഹം, എത്തുന്നത് തീവ്രവാദത്തിലേക്ക്- തടയാൻ നിയമം കൊണ്ടുവരണമെന്ന് ജോർജ് കുര്യൻ
കൂടാതെ സംസ്ഥാനത്ത് ലൗ ജിഹാദ് ഇല്ലെന്നും മുഖ്യമന്ത്രി പറയുകയും ചെയ്തു. നിർബന്ധിത മതപരിവർത്തനം നടത്തിയത് സംബന്ധിച്ച് പരാതികളോ വ്യക്തമായ വിവരങ്ങളോ ലഭിച്ചിട്ടില്ലന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
നിമിഷ ഫാത്തിമയും മേറൻ ജേക്കബും ഐസ്എസിലേക്ക് ചേരുന്നതിന് മുമ്പ് ക്രിസ്ത്യാനികളായ ബെക്സണിനെയും ബെസ്റ്റിനെയുമാണ്. അവർ അതിന് ശേഷമാണ് മതം മാറി ഐഎസ്ഐഎസിലേക്ക് ചേർന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പെൺകുട്ടികളെ പ്രണയക്കുരുക്കിൽപ്പെടുത്തി മതപരിവർത്തനം നടത്തി തീവ്രവാദ സംഘടനകളിൽ എത്തിക്കുന്നു എന്ന പ്രചാരണത്തെ സാധൂകരിക്കുന്നതല്ല ഈ കണക്കുകൾ ഒന്നുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...