തിരുവനന്തപുരം: കേന്ദ്രസർക്കാരിനെതിരെ സമരത്തിനൊരുങ്ങി എൽഡിഎഫ്. ഫെബ്രുവരി 8നാണ് സമരം സംഘടിപ്പിക്കുക. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ സമരത്തിൽ പങ്കെടുക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ പറഞ്ഞു. കേന്ദ്രസർക്കാരിന്റെ സമീപത്തിൽ പ്രതിഷേധിച്ചാണ് സമരം.


COMMERCIAL BREAK
SCROLL TO CONTINUE READING

സമരവുമായി ബന്ധപ്പെട്ട് ബിജെപി ഇതര മുഖ്യമന്ത്രിമാർക്ക് കത്ത് നൽകിയെന്ന് എം വി ​ഗോവിന്ദൻ പറഞ്ഞു. സമരത്തിൽ പങ്കെടുക്കാത്ത പ്രതിപക്ഷ നിലപാട് കേരളത്തോടുള്ള വെല്ലുവിളിയാണ്. കേന്ദ്രം സംസ്ഥാനത്തെ സാമ്പത്തികമായി ഞെരിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം വിമർശിച്ചു.


ALSO READ: 'അന്നപൂരണി' വിവാദം; മാപ്പ് പറഞ്ഞ് നയന്‍താര, ക്ഷമാപണത്തിന്റെ തുടക്കം ജയ് ശ്രീറാം


വിശ്വാസത്തെ രാഷ്ട്രീയവത്ക്കരിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് എം വി ​ഗോവിന്ദൻ ആരോപിച്ചു. പണി പൂർത്തിയാകാത്ത ക്ഷേത്രമാണ് ഇപ്പോൾ തുറക്കുന്നത്. പാർലമെൻറ് തിരഞ്ഞെടുപ്പിനുള്ള ഇന്ധനമായി രാമക്ഷേത്രത്തെ ബിജെപി ഉപയോഗിക്കുകയാണെന്ന് പറഞ്ഞ അദ്ദേഹം കലാകാരന്മാരെയും സാഹിത്യകാരന്മാരെയും ഏതെങ്കിലും നിലപാടിന്റെ പേരിൽ തള്ളിപ്പറയേണ്ട ആവശ്യമില്ലെന്നും കൂട്ടിച്ചേർത്തു. 


കെ എസ് ചിത്രയ്ക്കെതിരായ സൈബർ ആക്രമണത്തോട് സിപിഎമ്മിന് യോജിപ്പില്ലെന്ന് എം വി ​ഗോവിന്ദൻ വ്യക്തമാക്കി. അവരെ ഒറ്റപ്പെടുത്തുന്ന സമീപനം ശരിയല്ല. മാധ്യമങ്ങൾ മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിലാക്കാൻ ശ്രമിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. എക്സാലോജിക്കിന്റെ പേരിൽ മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിൽ ആക്കാനാണ് ശ്രമം. അന്വേഷണ ഏജൻസികളുടെ നിലപാട് രാഷ്ട്രീയപ്രേരിതമാണ്. തെരഞ്ഞെടുപ്പു വരെ സിപിഎമ്മിനെതിരെ ഇത്തരം ആക്രമണങ്ങൾ ഉണ്ടാകും. രാഷ്ട്രീയം വെച്ചുള്ള നീക്കമാണിതെന്നും മാധ്യമങ്ങൾ പുക മറ സൃഷ്ടിക്കുകയാണെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു. 


ആക്രി സംഭരണ കേന്ദ്രത്തിന് തീവെച്ച കേസ്; പ്രതി പിടിയിൽ


കൽപ്പറ്റ: കൽപ്പറ്റയിൽ ആക്രി സംഭരണ കേന്ദ്രത്തിന് തീവെച്ച കേസിൽ പ്രതി പിടിയിൽ. കൽപ്പറ്റ എമിലി ചീനിക്കോട് വീട്ടിൽ സുജിത്ത് ലാലിനെയാണ് കൽപ്പറ്റ പോലീസ് അറസ്റ്റ് ചെയ്തത്. കടയ്ക്ക് തീയിട്ടതിൻ്റെ സിസിടിവി ദൃശ്യം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെയാണ് കൽപ്പറ്റ സ്വദേശിയായ നാസറിന്റെ ഉടമസ്ഥതയിലുള്ള എടപെട്ടിയിലെ ആക്രിക്കടയിൽ തീപിടിത്തമുണ്ടായത്. കൽപ്പറ്റയിൽ നിന്നും ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. 


ആദ്യ ഘട്ടത്തിൽ തീപിടിത്തം ഉണ്ടായതിന്റെ കാരണം വ്യക്തമല്ലായിരുന്നു. തുടർന്ന് സ്ഥാപനത്തിൽ സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് ഒരാൾ പെട്രോളുമായി വരുന്നതും, തീയിടുന്നതും വ്യക്തമായത്. നാസർ കൽപ്പറ്റ പോലീസിൽ പരാതി നൽകി. സ്ഥാപനത്തിലെ ജീവനക്കാരുമായുള്ള വ്യക്തി വൈരാഗ്യമാണ് തീവയ്ക്കാൻ കാരണമെന്നാണ് സുജിത്ത് ലാൽ പോലീസിന് നൽകിയ മൊഴി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.