LDF Rajbhavan March: ഗവർണർ സർക്കാർ പോരാട്ടം രൂക്ഷമായി നിലനിൽക്കുന്ന ഈ സാഹചര്യത്തിൽ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെയുള്ള എല്‍ഡിഎഫ് നടത്തുന്ന രാജ്ഭവന്‍ മാര്‍ച്ച് ഇന്ന് നടക്കും.  ഏതാണ്ട് ഒരു ലക്ഷം പേരെ അണിനിരത്തുന്ന പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുന്നത് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ്. ഗവര്‍ണര്‍ക്കെതിരായ രാജ്ഭവന്‍ പ്രതിഷേധത്തിന് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കേണ്ടെന്നാണ് പാര്‍ട്ടി തീരുമാനം.  പ്രതിഷേധം ദേശീയ തലത്തിൽ ചർച്ചയാക്കാൻ വേണ്ടി ഡിഎംകെ രാജ്യസഭാ നേതാവ് തിരുച്ചി ശിവയും മാർച്ചിൽ പങ്കെടുക്കുന്നുണ്ട്.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Arya Rajendran : മേയർക്കെതിരായ പ്രതിഷേധത്തിനിടയിൽ അധിക്ഷേപം; ജെബി മേത്തർ എം.പിക്കെതിരെ നിയമ നടപടിയുമായി ആര്യാ രാജേന്ദ്രൻ


എൽഡിഎഫ് സംസ്ഥാന നേതാക്കളാണ് മാർച്ചിന് നേതൃത്വം നൽകുന്നത്.  രാവിലെ പത്തിനാണ് മാർച്ച്. പ്രതിഷേധ കൂട്ടായ്മയിൽ വിദ്യാഭ്യാസ വിദഗ്ധരും സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരും അണിനിരക്കും. ഉച്ചവരെയാണ് സമരം.  പ്രതിഷേധത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് രാവിലെ മുതൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും.   മാർച്ചിൽ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍, സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുക, കേരളത്തിനെതിരായ നീക്കം ചെറുക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് എൽഡിഎഫ് ഇന്ന് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിരിക്കുന്നത്. 


Also Read: സ്ത്രീകളുടെ മാറിടത്തിന്റെ വലിപ്പത്തിൽ നിന്നും അറിയാം സ്വഭാവം, ഇവർ ധനികരായിരിക്കും


ഇതിനിടയിൽ എൽഡിഎഫിന്റെ രാജ്ഭവൻ മാർച്ചിനെതിരെ ബിജെപി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഹാജർ ഉറപ്പു നൽകി ഉദ്യോഗസ്ഥരെയടക്കം പലരേയും സമരത്തിനിറക്കാൻ എൽഡിഎഫിന് ശ്രമമുണ്ടെന്ന് കാണിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനാണ് ഹർജി നൽകിയിരിക്കുന്നത്.  ഹർജിയിൽ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും തൊഴിലുറപ്പ് തൊഴിലാളികളെയും ഗവര്‍ണര്‍ക്കെതിരെ സമര രംഗത്തിറക്കാന്‍ ശ്രമമുണ്ടെന്ന് വ്യക്തമാക്കുന്നുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.