പ്രതിപക്ഷ പ്രതിഷേധങ്ങളെ രാഷ്ട്രീയമായി നേരിടാൻ എൽ ഡി എഫ്; ജൂൺ 21 മുതൽ ജില്ലകളിൽ വിശദീകരണ യോഗങ്ങൾ
സ്വർണകടത്ത് കേസിലെ പ്രതിയെ മുൻനിർത്തിയാണ് യുഡിഎഫും ബിജെപിയും മുഖ്യമന്ത്രിയേയും സർക്കാരിനെയും അപമാനിക്കുന്നത്
മുഖ്യമന്ത്രിക്കെതിരായ പ്രതിപക്ഷ പ്രതിഷേധങ്ങളെ രാഷ്ട്രീയമായി നേരിടാൻ എൽ ഡി എഫ്. മുന്നണി നേതാക്കളെ പങ്കെടുപ്പിച്ച് ജില്ലകൾ തോറും വിശദീകരണ യോഗങ്ങളും റാലികളും സംഘടിപ്പിക്കും. സംസ്ഥാനത്തെ രാഷ്ട്രീയ അന്തരീക്ഷം കലുഷിതമാക്കാനാണ് പ്രതിപക്ഷ നീക്കമന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ ആരോപിച്ചു.അതേസമയം കൻ്റോൺമെൻ്റ് ഹൗസിൽ കടന്നുള്ള ഡിവൈഎഫ്ഐ പ്രതിഷേധത്തെ അദ്ദേഹം തള്ളി. സ്വർണക്കടത്തു കേസിലെ സ്വപ്ന യു ടെ വെളിപ്പെടുത്തലും തുടർന്ന് കേരളം കണ്ട പ്രതിഷേധവും ഇടതു മുന്നണിയെ യാകെ സമ്മർദ്ദത്തിലാക്കിയ വേളയിലാണ് എൽഡിഎഫ് യോഗം ചേർന്നത്. പ്രതിഷേധങ്ങളെ രാഷ്ട്രീയമായി പ്രതിരോധിക്കാനാണ് ഇടതു മുന്നിണി തീരുമാനം.
ജൂൺ 21 മുതൽ ജില്ലകളിൽ വിശദീകരണ യോഗങ്ങളും റാലികളും സംഘടിപ്പിക്കും.എൽ ഡി എഫ് നേതാൾ പങ്കെടുക്കുമെങ്കിലും മുഖ്യമന്ത്രി പരിപാടികളിൽ നിന്നും വിട്ടു നിൽക്കും. സംസ്ഥാനത്തെ രാഷ്ട്രീയ അന്തരീക്ഷം കലുഷിതമാക്കാനാണ് പ്രതിപക്ഷ നീക്കമെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ നടന്നത് ആസൂത്രിത ആക്രമണമായിരുന്നു. അക്രമണം നടത്തിയവർ 12000 രൂപക്കാണ് ടിക്കറ്റെടുത്തത്. ഒരാൾ വധശ്രമക്കേസിൽ അടക്കം ഉൾപ്പെട്ട് ക്രിമിനൽ പശ്ചാത്തലം ഉള്ള ആളാണ്. കോൺഗ്രസ് അറിഞ്ഞുകൊണ്ട് തന്നെയാണ് ആക്രമണം നടന്നത്. ഇതിനെ എല്‍ഡിഎഫ് ശക്തമായി ശക്തമായീ അപലപിക്കുന്നു.
സ്വർണകടത്ത് കേസിലെ പ്രതിയെ മുൻനിർത്തിയാണ് യുഡിഎഫും ബിജെപിയും മുഖ്യമന്ത്രിയേയും സർക്കാരിനെയും അപമാനിക്കുന്നത്. തൃക്കാക്കര വിജയത്തോടെ അഹങ്കരമായി. പുതിയ കൂട്ടുകെട്ടിന്റെ തുടക്കമാണിത്. തൃക്കാക്കര വിജയത്തിന്റെ അഹങ്കാരവും ധാർഷ്യവുമാണ് പുതിയ പ്രതിഷേധങ്ങൾക്ക് പിന്നിൽ. വർഗീയ ശ്ക്തികളെ കൂട്ടുപിടിച്ച് ആ അഹങ്കാരത്ത്ലാണ് യുഡിഎഫ് പ്രവർത്തനം. വികസന നേട്ടങ്ങളെ അലങ്കോലമാക്കാൻ നടത്തുന്ന ശ്രമം തുറന്നു കാണിക്കും.
അതേസമയം കന്‍റോൺമെന്‍റ് ഹൗസിനുള്ളിൽ കടന്നുള്ള ഡിവൈഎഫ് പ്രതിഷേധത്തെ ഇ.പി ജയരാജൻ തള്ളി. ഡിവൈഎഫ്ഐ പ്രതിഷേധത്തിൽ എന്തുണ്ടായെന്ന് അന്വേഷിക്കാം. വീട്ടിൽ കയറാൻ പാടില്ലായിരുന്നു. കെപിസിസി ഓഫീസ് ആക്രമിച്ചതിനും ന്യായീകരണം ഇല്ല. തൃക്കാക്കരക്ക് ശേഷം പുതിയ ലീഡറായി ഉയർന്ന് വരാനാണ് സതീശന്റെ ശ്രമം. ലീഡർ കരുണാകരൻ എവിടെ കിടക്കുന്നു സതീശൻ,എവിടെ കിടക്കുന്നു വെന്നും ഇ പി ചോദിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...