Kerala Assembly Election 2021 :ധർമ്മജനെ പോളിങ്ങ് ബൂത്തിൽ നിന്നും ഇറക്കി വിട്ടു,ബൂത്തിൽ കയറാൻ പറ്റില്ലെന്ന് എൽ.ഡി.എഫ് പ്രവർത്തകർ
ബൂത്തിലേക്ക് ധർമ്മജൻ എത്തുമ്പോ കയറാനാവില്ലെന്ന് പറഞ്ഞ് ബൂത്തിലുണ്ടായിരുന്ന പ്രവർത്തകർ തടയുകയായിരുന്നു
കോഴിക്കോട്: ബാലുശ്ശേരിയിലെ യു.ഡി.എഫ് സ്ഥാനാർഥി ധർമ്മജൻ ബോൾഗാട്ടിയെ പോളിങ്ങ് ബൂത്തിൽ നിന്നും ഇറക്കി വിട്ടു. ബൂത്തിലേക്ക് ധർമ്മജൻ എത്തുമ്പോ കയറാനാവില്ലെന്ന് പറഞ്ഞ് ബൂത്തിലുണ്ടായിരുന്ന എൽ.ഡി.എഫ് പ്രവർത്തകർ പറയുകയായിരുന്നു.
യുഡിഎഫ് (udf) പോളിംഗ് ഏജന്റുമാരെ ബൂത്തിനകത്ത് സന്ദര്‍ശിച്ചതിനാണ് അദ്ദേഹത്തെ ഇറക്കിവിട്ടത്. അതേസമയം ബൂത്ത് സന്ദർശനത്തിന് സ്ഥാനാർഥിക്ക് അനുമതിയുണ്ടെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ വോട്ട് ചോദിക്കാൻ പാടില്ലെന്നും അവർ അറിയിച്ചു.
താന്‍ ഇറങ്ങിപ്പോയത് കൂടുതല്‍ പ്രശ്നം ഉണ്ടാകേണ്ടെന്ന് കരുതിയാണെന്ന് ധര്മജന് മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ ബൂത്തിനകത്ത് (polling booth) വോട്ട് അഭ്യര്ഥിക്കുന്നതിണ് മാത്രമാണ് വിലക്കുള്ളതെന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കേരളത്തിൽ നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള (Kerala Assembly Election 2021) വോട്ടെടുപ്പ് പുരോഗമിക്കുന്നു . രാവിലെ ഒൻപത് മണി വരെ 9.13 ശതമാനം പോളിംഗ് രേഖപ്പെടുത്തി. പുരുഷൻമാർ 10.49 ശതമാനവും സ്ത്രീകൾ 7.86 ശതമാനവും ട്രാൻസ്ജെൻഡർ 1.73 ശതമാനവും വോട്ടിംഗ് രേഖപ്പെടുത്തി. വൈകിട്ട് ഏഴു വരെ വോട്ടെടുപ്പ് തുടരും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...