ലെബനനിലെ പേജർ സ്ഫോടനത്തിൽ മലയാളിയായ റിൻസൺ ജോസിനെതിരെ സെർച്ച് വാറണ്ട് പുറപ്പെടുവിച്ച് നോർവെ പൊലീസ്. അന്താരാഷ്ട്ര തലത്തിലാണ് സെർച്ച് വാറണ്ട് പുറപ്പെടുവിച്ചത്.  യെല്ലോ നോട്ടീസ് പുറപ്പെടുവിച്ചതായും അന്വേഷണം ആരംഭിച്ചതായും ക്രിമിനൽ അന്വേഷണവിഭാ​ഗമായ ക്രിപ്പോസ് സ്ഥിരീകരിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

ലെബനനനിൽ പേജർ സ്ഫോടനമുണ്ടായ സെപ്റ്റംബർ 17നാണ് റിൻസൺ നോർവെയിലെ ഓസോയിൽ നിന്ന് അമേരിക്കയിലേക്ക് പോയത്. മുൻകൂട്ടി നിശ്ചയിച്ചിരുന്ന യാത്രയെന്ന് പറഞ്ഞാണ് റിൻസൺ ബോസ്റ്റണിലേക്ക് പോയത്. എന്നാൽ പിന്നീട് റിൻസണെ കാണാതാവുകയായിരുന്നുവെന്ന് നോർവെയിൽ റിൻസൺ ജോലി ചെയ്തിരുന്ന സ്ഥാപനം പൊലീസിനെ അറിയിച്ചു. ഇതേ തുടർന്നാണ് പൊലീസ് സെർച്ച് വാറണ്ട് പുറപ്പെടുവിച്ചത്.


Read Also: അങ്കമാലിയിൽ വീടിന് തീവച്ച് ഗൃഹനാഥൻ തൂങ്ങിമരിച്ചു; ഭാര്യ വെന്തു മരിച്ചു; കുട്ടികൾക്ക് പരിക്ക്!


നോർവീജൻ സ്വദേശിയായ റിൻസൺ മാനന്തവാടി സ്വദേശിയാണ്. സ്ഫോടകവസ്തുക്കളുള്ള പേജറുകൾ ഹിസ്ബുള്ളയ്ക്ക് കൈമാറിയത് റിൻസണിന്റെ ഉടമസ്ഥതയിലുള്ള ബൾ​ഗേറിയൻ കമ്പനിയായ 'നോർട്ട ​ഗ്ലോബലാ'ണെന്ന ആരോപണം ഉയർന്നിരുന്നു. എന്നാൽ നോർട്ട ​​ഗ്ലോബൽ നിയമവിരുദ്ധ പ്രവർത്തനം നടത്തിയിട്ടില്ലെന്ന് ദേശീയ സുരക്ഷയ്ക്കുള്ള ബൾ​ഗേറിയൻ സ്റ്റേറ്റ് ഏജൻസി വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.