വന്യജീവി ആക്രമണത്തിൽ നിന്നും മുക്തമാകാതെ തോട്ടം മേഖല. ദേവികുളം തോട്ടം മേഖലയിൽ വീണ്ടും പുലിയുടെ ആക്രമണം. ദേവികുളം ഒ.ഡി.കെ ഡിവിഷനിൽ പുലിയുടെ ആക്രമണത്തിൽ പശു കൊല്ലപ്പെട്ടു. ഒ.ഡി.കെ സ്വദേശിയായ മണിയുടെ ഒമ്പതു മാസം ചെനയുള്ള പശുവാണ് ചത്തത്. രാവിലെ എട്ടു മണിയ്ക്ക് മേയാൻ വിട്ട പശുവായിരുന്നു ഇത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

പശുവിന്റെ അലർച്ച കേട്ട് ഓടിയെത്തിയ പ്രദേശവാസികൾ മാരകമായി മുറിവേറ്റ നിലയിൽ പശുവിനെ കണ്ടെത്തുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ഒരു പശുവിനെ കൂടി പുലി ആക്രമിച്ചു. ഈ പശുവിന്റെ കാലിൽ ഗുരുതരമായ പരിക്കുണ്ട്. ഇതേ എസ്റ്റേറ്റിലെ തന്നെ മറ്റൊരു പശുവിനെ കാണാതായിട്ടുണ്ട്.


ALSO READ: ഈ ലക്ഷണങ്ങൾ ഉണ്ടോ..? ഇതൊരു മുന്നറിയിപ്പാണ് സൂക്ഷിച്ചോളൂ


മാർട്ടിൻ എന്നയാളുടെ പശുവാണ് ഇത്.  കഴിഞ്ഞ ആഴ്ച്ച ഇതേ എസ്റ്റേറ്റിൽ തന്നെ പുലിയുടെ ആക്രമണത്തിൽ പശു കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ ഇരുനൂറിൽ അധികം പശുക്കളാണ് വന്യ ജീവി ആക്രമണത്തിൽ ഇല്ലാതായത്. പ്രശ്‌നത്തിൽ സർക്കാർ ശാശ്വതമായ പരിഹാരം ഉണ്ടാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.