തൃശൂര്‍: പാലപ്പിള്ളി കുണ്ടായിയിൽ വീണ്ടും പുലിയിറങ്ങി. തൊഴുത്തിൽ കെട്ടിയിട്ട പശുക്കുട്ടിയെ പുലി ആക്രമിച്ച് കൊന്നു. കുണ്ടായി കുരിക്കിൽ അലീമയുടെ പശുക്കുട്ടിയെയാണ് പുലി കൊന്നത്. ഇന്ന് പുലർച്ചെയാണ് സംഭവം. പുലര്‍ച്ചെ പശുവിനെ കറക്കാൻ ചെന്ന വീട്ടുകാരാണ് തൊഴുത്തില്‍ പശുക്കുട്ടിയെ ചത്ത നിലയിൽ കണ്ടത്.


COMMERCIAL BREAK
SCROLL TO CONTINUE READING

തോട്ടം തൊഴിലാളികൾ താമസിക്കുന്ന പാഡിക്ക് സമീപത്തുള്ള തൊഴുത്തിലാണ് പുലിയെത്തിയത്. വനപാലകർ സ്ഥലത്തെത്തി പരിശോധിച്ചു. പശുക്കുട്ടിയെ കൊന്നത് പുലിയാണെന്ന് സ്ഥിരീകരിച്ചു. രണ്ടാഴ്ച മുൻപ് പഞ്ചായത്തംഗം ഷീലയുടെ പശുക്കുട്ടിയെയും പുലി കൊന്നിരുന്നു. തുടർച്ചയായി പ്രദേശത്ത് പുലിയിറങ്ങുന്നതിനാൽ നാട്ടുകാർ ഭീതിയിലാണ്.


ALSO READ: Wild elephants: തൃശൂർ പാലപ്പിള്ളി എസ്റ്റേറ്റിൽ കാട്ടാനക്കൂട്ടം; റബർ തോട്ടത്തിലിറങ്ങിയത് ഇരുപത്തഞ്ചോളം കാട്ടാനകൾ


ആദിവാസികളും തോട്ടം തൊഴിലാളികളും താമസിക്കുന്ന പ്രദേശമാണിത്. പുലിയെ പിടികൂടാൻ കൂട് സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പ്രദേശത്ത് കാട്ടാനക്കൂട്ടം ഇറങ്ങുന്നതും പതിവാണ്. റബർ തോട്ടത്തിലാണ് പലപ്പോഴും കാട്ടാനക്കൂട്ടം ഇറങ്ങുന്നത്. കാട്ടാനകൾ കൂട്ടമായി വന്ന് പ്രദേശത്ത് വൻ നാശനഷ്ടങ്ങൾ ഉണ്ടാക്കുന്നത് പതിവാണെന്നും പ്രദേശവാസികൾ പറയുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.