Leopard: തൊടുപുഴയിൽ ജനവാസ മേഖലയിൽ ഭീതി വിതച്ച് പുലി; വനം വകുപ്പ് കൂട് സ്ഥാപിച്ചു
Leopard found In Thodupuzha: ജനവാസ മേഖലയിൽ ഭീതി വിതച്ച പുലിയുടെ സാന്നിധ്യം കൂടുതലായി കണ്ട ഇല്ലിചാരി മലയുടെ മുകളിലായാണ് കൂട് സ്ഥാപിച്ചിരിക്കുന്നത്.
ഇടുക്കി: തൊടുപുഴ കരിങ്കുന്നത്ത് കണ്ടെത്തിയ പുലിയെ പിടികൂടാനായി വനം വകുപ്പ് കൂട് സ്ഥാപിച്ചു. ജനവാസ മേഖലയിൽ ഭീതി വിതച്ച പുലിയുടെ സാന്നിധ്യം കൂടുതലായി കണ്ട ഇല്ലിചാരി മലയുടെ മുകളിലായാണ് കൂട് സ്ഥാപിച്ചിരിക്കുന്നത്. അതേ സമയം വീണ്ടും വീടുകൾക്ക് സമീപത്ത് പുലിയെത്തിയത് ജനങ്ങൾക്കിടയിൽ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.
കരിങ്കുന്നം ഇല്ലിചാരി പ്രദേശത്തെ ഒരു മാസമായി ഭീതിയിലാഴ്ത്തിയ പുള്ളിപ്പുലിയെ പിടിക്കാനായി വനംവകുപ്പ് കൂട് സ്ഥാപിച്ചു. കോഴിയെ ഇരയായിവെച്ച് കൂട്ടിൽ കുടുക്കാനാണ് ശ്രമം. ഇവിടേക്ക് ആളുകൾ കടക്കാതെ നാലുവശവും പോലീസ് തടഞ്ഞിട്ടുണ്ട്. പുലിയ പിടികൂടുന്നതിന് കൂട് വയ്ക്കാനുള്ള അനുമതി തിരുവന്തപുരം വൈൽഡ് ലൈഫ് ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് കഴിഞ്ഞ ദിവസം നൽകിയിരുന്നു.
ALSO READ: കോഴിക്കോട് റോഡരികില്‍ പുലി ചത്ത നിലയില്‍; ശരീരത്തിൽ മുള്ളന്‍പന്നിയുടെ മുള്ളുകള്‍
ഇല്ലിചാരി മലയിൽ കൂട് വയ്ക്കേണ്ട സ്ഥലം വൈൽഡ് ലൈഫ് വെറ്ററിനറി സർജൻ പ്രദേശം സന്ദർശിച്ചാണ് നിശ്ചയിച്ചത്. എത്രയും വേഗം പുലിയെ പിടികൂടി ജനങ്ങളുടെ ആശങ്ക അകറ്റാനുള്ള ശ്രമത്തിലാണ് വനം വകുപ്പ്. ഒന്നര മാസക്കാലമായി ജനവാസ മേഖലയിൽ ഭീതി വിതയ്ക്കുന്ന പുലിയെ പിടികൂടാനാകുമെന്ന പ്രതീക്ഷയാണ് നാട്ടുകാർക്കുള്ളത്.
കരിങ്കുന്നം പഞ്ചായത്തിലെ അഞ്ചും ആറും വാർഡിൽപ്പെട്ടസ്ഥലമാണ് ഇല്ലിചാരി. മുട്ടം പഞ്ചായത്തുമായി അതിർത്തി പങ്കിടുന്ന പ്രദേശമാണിവിടം. മുട്ടം പോളിടെക്നിക്കിന് സമീപവും പുലിയെ കണ്ടിരുന്നു. പ്രദേശത്ത് പുലിയുടെ സാന്നിധ്യം തുടർച്ചയായി ഉണ്ടാകുന്നതിൽ ആശങ്കയിലാണ് പ്രദേശവാസികൾ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.