Leopard: കോഴിക്കോട് റോഡരികില്‍ പുലി ചത്ത നിലയില്‍; ശരീരത്തിൽ മുള്ളന്‍പന്നിയുടെ മുള്ളുകള്‍

Leopard Found Dead: നാലുവയസ്സ് പ്രായമുള്ള പുള്ളിപ്പുലിയെയാണ് ചത്ത നിലയിൽ കണ്ടെത്തിയത്. മുള്ളൻപന്നിയുടെ ആക്രമണത്തിലാണ് പുള്ളിപ്പുലി ചത്തതെന്നാണ് പ്രാഥമിക നിഗമനം.

Written by - Zee Malayalam News Desk | Last Updated : Dec 11, 2023, 11:22 AM IST
  • ചത്ത പുള്ളിപ്പുലിയുടെ ശരീരത്തിൽ മുള്ളൻപന്നിയുടെ മുള്ളുകൾ തറച്ചിട്ടുണ്ട്
  • മുള്ളൻപന്നിയുടെ ആക്രമണത്തിലാണ് പുള്ളിപ്പുലി ചത്തതെന്നാണ് പ്രാഥമിക നിഗമനം
  • മുമ്പ് മുത്തപ്പുഴ - മറിപ്പുഴ ഭാഗത്ത് പുള്ളിപ്പുലിയുടെ ആക്രമണം ഉണ്ടായതായി പരാതി ഉയർന്നിരുന്നു
Leopard: കോഴിക്കോട് റോഡരികില്‍ പുലി ചത്ത നിലയില്‍; ശരീരത്തിൽ മുള്ളന്‍പന്നിയുടെ മുള്ളുകള്‍

കോഴിക്കോട്: മുത്തപ്പൻപുഴ മൈനാവളവിൽ പുള്ളിപ്പുലിയെ ചത്ത നിലയിൽ കണ്ടെത്തി. നാലുവയസ്സ് പ്രായമുള്ള പുള്ളിപ്പുലിയെയാണ് ചത്ത നിലയിൽ കണ്ടെത്തിയത്. പുലർച്ചെ പാൽ സംഭരിക്കാൻ പോയ ഓട്ടോക്കാരനാണ് മൈനാവളവു ഭാഗത്ത് റോഡരികിൽ പുള്ളിപ്പുലിയെ കണ്ടത്.

ചത്ത പുള്ളിപ്പുലിയുടെ ശരീരത്തിൽ മുള്ളൻപന്നിയുടെ മുള്ളുകൾ തറച്ചിട്ടുണ്ട്. മുള്ളൻപന്നിയുടെ ആക്രമണത്തിലാണ് പുള്ളിപ്പുലി ചത്തതെന്നാണ് പ്രാഥമിക നിഗമനം. മുമ്പ് മുത്തപ്പുഴ - മറിപ്പുഴ ഭാഗത്ത് പുള്ളിപ്പുലിയുടെ ആക്രമണം ഉണ്ടായതായി പരാതി ഉയർന്നിരുന്നു.

ALSO READ: വയനാട്ടിൽ കടുവയ്ക്കായി വ്യാപക തെരച്ചിൽ; കൂടുതൽ ക്യാമറ ട്രാപ്പുകൾ സ്ഥാപിച്ച് വനംവകുപ്പ്

രണ്ടുമാസം മുമ്പ് മൂരി കിടാവിനെ പുള്ളിപ്പുലി ആക്രമിച്ച് കൊന്നിരുന്നു. പ്രദേശത്തിന്റെ പല ഭാഗത്തും പുള്ളിപ്പുലിയെ കണ്ടിരുന്നതായി നാട്ടുകാർ മുമ്പ് പറഞ്ഞിരുന്നെങ്കിലും ഇത് സംബന്ധിച്ച് കാര്യക്ഷമമായി അന്വേഷണം നടന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News