Leopard In Wayanad: കാട്ടാനയെ ഓടിച്ചുവിട്ടപ്പോൾ ദേ പുലി! വയനാട് വൈത്തിരിയിൽ വീട്ടുമുറ്റത്ത് പുള്ളിപ്പുലി
Leopard Found In Wayanad: ഇന്ന് പുലർച്ചെ 3.15ഓടെയാണ് വീട്ടുമുറ്റത്ത് പുലിയെ കണ്ടെത്തിയത്. വന്യമൃഗ ശല്യം രൂക്ഷമായ പ്രദേശത്ത് പുലി കൂടി ഇറങ്ങിയതോടെ നാട്ടുകാർ ഭീതിയിലാണ്.
വയനാട്: വൈത്തിരിയിൽ വീട്ടുമുറ്റത്ത് പുള്ളിപ്പുലിയെ കണ്ടെത്തി. വൈത്തിരി വീട്ടിക്കുന്ന് ഐശ്വര്യ ഭവൻ സുനിലിന്റെ വീട്ടിലാണ് പുള്ളിപ്പുലിയെ കണ്ടത്. വന്യമൃഗ ശല്യം രൂക്ഷമായ പ്രദേശത്ത് പുലി കൂടി ഇറങ്ങിയതോടെ നാട്ടുകാർ ഭീതിയിലാണ്. ഇന്ന് പുലർച്ചെ 3.15ഓടെയാണ് വീട്ടുമുറ്റത്ത് പുലിയെ കണ്ടെത്തിയത്.
വളർത്തു നായ്ക്കൾ കുരക്കുന്ന ശബ്ദം കേട്ട് എഴുന്നേറ്റ സുനിലും കുടുംബവും സിസിടിവി പരിശോധിച്ചപ്പോഴാണ് ദൃശ്യങ്ങളിൽ പുലിയെ കണ്ടത്. തുടർന്ന് വനംവകുപ്പിനെ വിവരം അറിയിക്കുകയും അവരെത്തി പുള്ളിപ്പുലിയാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. പ്രദേശത്ത് വന്യമൃഗ ശല്യം രൂക്ഷമാണെന്ന് സുനിൽ പറയുന്നു.
ഇന്നലെ രാത്രി എട്ട് മണിയോടെ പ്രദേശത്ത് കാട്ടാന എത്തിയിരുന്നു. നാട്ടുകാർ ഒരുമിച്ച് ഇതിനെ ഓടിച്ചുവിട്ടു. പുലർച്ചെ പട്ടികളുടെ കുര കേട്ടപ്പോൾ ആന വീണ്ടും എത്തിയതാണെന്നാണ് സുനിൽ കരുതിയത്. എന്നാൽ പുള്ളിപ്പുലിയെ കണ്ടതോടെ സുനിലും ഭാര്യയും മൂന്ന് പെൺകുട്ടികളടക്കമുള്ള കുടുംബം ഭയത്തിലാണ്. രാത്രിയായാൽ പ്രദേശത്ത് വന്യമൃഗ ശല്യം രൂക്ഷമാണ്.
രണ്ടാഴ്ച മുമ്പ് പ്രദേശത്ത് നാട്ടുകാർ കടുവയെ കണ്ടിരുന്നു. ഭയത്തോടെയാണ് ഈ പ്രദേശത്തെ മൂന്ന് കുടുംബങ്ങൾ താമസിക്കുന്നത്. എല്ലാവരും വൈകിട്ട് ആറ് മണിക്ക് മുമ്പായി വീട്ടിലെത്തും. ടൗണിൽ നിന്ന് ഏകദേശം നാല് കിലോമീറ്റർ ഉള്ളിലാണ് വീട്ടിക്കുന്ന് പ്രദേശം. വന്യമൃഗ ശല്യത്തെ തുടർന്ന് തെങ്ങ് , കവുങ്ങ്, വാഴ ഉൾപ്പെടെയുള്ള കൃഷികളൊക്കെ സുനിൽ ഉപേക്ഷിച്ചു. നിലവിൽ പശു, ആട് , കോഴി എന്നിവയെ വളർത്തുന്നതും പച്ചക്കറി കൃഷിയുമാണ് ചെയ്യുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.