പാലക്കാട്: വയനാട്ടിൽ വന്യജീവി ആക്രമണങ്ങൾ തുടർക്കഥയാകുന്നതിന് പിന്നാലെ പാലക്കാട്ടും പരിഭ്രാന്തി പരത്തി പുലിയിറങ്ങി. ധോണിയിലാണ് പുലിയിറങ്ങിയത്. മൂലപ്പാടം സ്വദേശി ഷംസുദ്ദീന്റെ പശുക്കിടാവിനെ പുലി കൊന്നു. ഇന്ന് പുലർച്ചെ 5 മണിയോടെയാണ് സംഭവമുണ്ടായത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

പശുക്കിടാവിനെ പുലി പിടിക്കുന്നത് കണ്ടെന്നും ശബ്ദം കേട്ട് ഓടിയെത്തിയപ്പോഴേയ്ക്കും പുലി കാട്ടിലേയ്ക്ക് ഓടി മറഞ്ഞെന്നും ഷംസുദ്ദീൻ പറഞ്ഞു. സംഭവത്തിന് പിന്നാലെ വനപാലകരെ വിവരം അറിയിക്കുകയും വനപാലകരെത്തി പ്രദേശത്ത് പരിശോധന നടത്തുകയും ചെയ്തു. പശുക്കിടാവിനെ ആക്രമിച്ചത് പുലി തന്നെയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഏതാണ്ട് ഒന്നര മാസം മുമ്പ് ഷറഫുദ്ദീന്റെ തന്നെ വളർത്തു നായയെ പുലി പിടിച്ചിരുന്നു. 


ALSO READ: അധ്യാപകരെ പിരിച്ച് വിട്ട് ഡേ കെയർ; രണ്ട് വയസ്സുകാരൻ തനിച്ച് വീട്ടിലെത്തിയ സംഭവത്തിൽ നടപടി


അതേസമയം, വന്യജീവി ആക്രമണത്തിനെതിരെ പ്രതിഷേധവും സംഘർഷവുമെല്ലാം അരങ്ങേറുന്ന വയനാട് പുൽപ്പള്ളിയിൽ വീണ്ടും കടുവയിറങ്ങി. ആശ്രമക്കുടി ഐക്കരക്കുടിയിൽ എൽദോസിന്റെ പശുക്കിടാവിനെ കടുവ കടിച്ചു കൊന്നു. തൊഴുത്തിൽ കയറിയാണ് കടുവ പശുക്കിടാവിനെ ആക്രമിച്ചത്. രാത്രി 12 മണിയോടെയാണ് സംഭവം. 


ശബ്ദം കേട്ട് വീട്ടുകാർ എത്തി ബഹളം വെച്ചതോടെ പശുക്കിടാവിനെ ഉപേക്ഷിച്ച് കടുവ കടന്നുകളഞ്ഞു. ഇതിന്റെ സമീപത്തുള്ള പ്രദേശങ്ങളിൽ കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തിയിട്ടുണ്ട്. തുടർച്ചയായി വന്യജീവികളുടെ ആക്രമണങ്ങൾ ഉണ്ടാകുന്ന പ്രദേശമാണിത്.  



നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user


 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.