തൃശ്ശൂര്‍: തൃശ്ശൂർ മലക്കപ്പാറയില്‍ പുലിയിറങ്ങി. പോലീസ് സ്റ്റേഷൻ പരിസരത്താണ് പുലികള്‍ ഇറങ്ങിയത്. മൂന്ന് പുലികൾ പോകുന്ന ദൃശ്യങ്ങളാണ് പോലീസിന്‍റെ സിസിടിവി ക്യാമറയിൽ പതിഞ്ഞത്. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. തോട്ടം മേഖലയിൽ ആണ് പുലികള്‍ ഇറങ്ങിയത്. പുലികള്‍  റോഡ് മുറിച്ച് കടന്ന് പോകുന്ന ദൃശ്യങ്ങളാണ് സിസിടിവിയിൽ പതിഞ്ഞത്.


COMMERCIAL BREAK
SCROLL TO CONTINUE READING

സ്റ്റേഷന്‍ കോമ്പൗണ്ട് പരിസരത്ത് കൂടിയാണ് പുലികള്‍ കടന്നുപോകുന്നത്. പോലീസ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്ന പ്രദേശവും തേയിലത്തോട്ടം ഉൾപ്പെടുന്ന ഭാഗമാണ്. ഈ ഭാഗത്താണ് ഇപ്പോള്‍  പുലികളെ കണ്ടത്. കരടിയുടെയും പുലിയുടെയും കാട്ടാനായുടേയും സാനിധ്യമുള്ള പ്രദേശമാണ്  അതിരപ്പിള്ളി - മലക്കപ്പാറ വനമേഖല. പ്രദേശത്ത് പുലിക്കൂട്ടം ഇറങ്ങിയതോടെ മേഖലയിൽ ജോലിചെയ്യുന്ന തോട്ടം തൊഴിലാളികൾ ഭീതിയിലാണ്.



കുറച്ച് നാളുകൾക്ക് മുൻപ് മലക്കപ്പാറയിൽ പുഴയിലേക്ക് വെള്ളം ശേഖരിക്കാന്‍  പോയ തോട്ടം തൊഴിലാളിയുടെ മകനായ അഞ്ച് വയസ്സുകാരന് പുലിയുടെ ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. അതിരപ്പിള്ളി തുമ്പൂര്‍മൂഴിക്കടുത്ത് കശുമാവിന്‍ തോട്ടത്തില്‍ പശുക്കിടാവിനെ കടിച്ചു കൊന്ന് മരത്തില്‍ കയറ്റിവെച്ച സംഭവവും ഈയിടെയാണ് ഉണ്ടായത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.