കോഴിക്കോട്: വിവാഹ സത്കാരം നടക്കുന്നതിനിടെ വീടിനു സമീപം പുലിയെ കണ്ടതായി പ്രദേശവാസികള്‍. കോഴിക്കോട് പെരുവയല്‍ പള്ളിത്താഴത്ത് കോളാട്ട് രവിയുടെ വീടിനടുത്താണ് സംഭവം. വിവാഹ സത്ക്കാരത്തിനിടെ എടുത്ത വീഡിയോയിലാണ് പുലിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. പുറത്തിറങ്ങരുതെന്ന കര്‍ശനം നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. 


വിവാഹ സത്കാരത്തിനിടെ എടുത്ത ദൃശ്യങ്ങള്‍ കുട്ടികള്‍ വാട്സാപ്പ് ഗ്രൂപ്പിലിട്ടിരുന്നു. ഗ്രൂപ്പിലെ മറ്റ് അംഗങ്ങളാണ് ദൃശ്യത്തില്‍ പുലി പതിഞ്ഞ വിവരം ശ്രദ്ധയില്‍പ്പെടുത്തുന്നത്. ഉടന്‍ തന്നെ പൊലീസിനെയും വനം വകുപ്പ് ഉദ്യോഗസ്ഥരെയും വിവരമറിയിച്ചു.


സ്ഥലത്തെത്തിയ പൊലീസ് ദൃശ്യം പരിശോധിക്കുകയും പുലിയാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. താമരശ്ശേരിയില്‍ നിന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയിട്ടുണ്ട്. പുലിയ്ക്കായുള്ള ഊര്‍ജിത ആന്വേഷണത്തിലാണ് വനം കവുപ്പ് ഉദ്യോഗസ്ഥരും പൊലീസും.