തിരുവനന്തപുരം: പ്രളയത്താല്‍ തകര്‍ന്ന കേരളത്തിന്‌ വെല്ലുവിളിയായി പകര്‍ച്ചാവ്യാധികള്‍ പടരുന്നു. എലിപ്പനിയാണ് പകര്‍ച്ചവ്യാധികളില്‍ കൂടുതലും വ്യാപകമാകുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

പത്തനംതിട്ട ജില്ലയില്‍ എലിപ്പനി ബാധയെത്തുടര്‍ന്ന് ഒരാള്‍ കൂടി ഇന്ന് മരിച്ചു. അയിരൂര്‍ റാന്നി സ്വദേശി രഞ്ജുവാണ് മരിച്ചത്. പനി കൂടിയതിനെത്തുടര്‍ന്ന് യുവാവിനെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ഇന്ന് രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു.


അതേസമയം എലിപ്പനി ബാധിച്ച് സംസ്ഥാനത്ത് ഞായറാഴ്ച അഞ്ചു പേര്‍ കൂടി മരിച്ചു. ഇതോടെ മൂന്നു ദിവസത്തിനിടെ മരിച്ചവരുടെ എണ്ണം 26 ആയി. കോഴിക്കോട് മൂന്നു പേരും എറണാകുളം മലപ്പുറം ജില്ലകളില്‍ ഓരോ ആളുവീതമാണ് മരിച്ചത്.