തിരുവനന്തപുരം: എലിപ്പനി ബാധിച്ച് സംസ്ഥാനത്ത് 9 പേര്‍ മരിച്ചുവെന്ന് ഔദ്യോഗിക സ്ഥിതീകരണം.


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാല്‍ സ്ഥിതി ഭീതി ജനകമല്ലെന്നും നിയന്ത്രണ വിധേയമാണെന്നും ആരോഗ്യമന്ത്രി കെ. കെ ഷൈലജ പറഞ്ഞു. പ്രതിരോധത്തിന് അലോപ്പതി മരുന്ന് മാത്രമാണ് ആരോഗ്യവകുപ്പ് നിഷ്കര്‍ഷിക്കുന്നത്. ചികിത്സയ്ക്ക് താലൂക്ക് ആശുപത്രികള്‍ സജ്ജമാക്കുമെന്നും മന്ത്രി സൂചിപ്പിച്ചു.


അതേസമയം സംസ്ഥാനത്ത് ഇതുവരെ 196 പേര്‍ക്ക് എലിപ്പനി സ്ഥിതീകരിച്ചു. എലിപ്പനി ലക്ഷണങ്ങളോടെ മരിച്ചത് 34 പേരാണ്. കോഴിക്കോട് ജില്ലയിലാണ് കൂടുതല്‍ പേര്‍ക്ക് രോഗം ബാധിച്ചിരിക്കുന്നത്.