Life Mission: IPhone വിവാദത്തിൽ കോൺഗ്രസ്സിന്റെ ട്രോൾ മഴ കുത്തിപൊക്കിയത് റഹീമിന്റെയും,സന്ദീപാനന്ദഗിരിയുടെയും പഴയ പോസ്റ്റുകൾ
നേതാക്കളുടെ പഴയ പോസ്റ്റുകളാണ് കോൺഗ്രസ്സുകാർ കുത്തിപ്പൊക്കുന്നത്
തിരുവനന്തപുരം: ലൈഫ് മിഷൻ (Life Mission) വിവാദത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദി സന്തോഷ് ഇൗപ്പൻ വാങ്ങിയ ഐ ഫോണുകളിലൊന്ന് ഉപയോഗിച്ചെന്ന് തെളിഞ്ഞതോടെ ട്രോളുകളുടെ പെരുമഴയാണ്. ഇതുമായി ബന്ധപ്പെട്ട് സ്വാമി സന്ദീപാനന്ദഗിരിയുടെ പഴയ ഫേസ്ബുക്ക് പോസ്റ്റ് കുത്തിപ്പൊക്കി ശബരീനാഥൻ എം.എൽ.എയാണ് രംഗത്ത് വന്നത്.
'ത്രികാലജ്ഞാനിയാണ് സ്വാമി' എന്ന കുറിപ്പോടെയാണ് സന്ദീപാനന്ദഗിരി കുറിച്ച പോസ്റ്റിന്റെ സ്‌ക്രീൻഷോട്ട് (Screenshot) ശബരിനാഥൻ ശബരി ഷെയർ ചെയ്തിരിക്കുന്നത്. നമ്മൾ ജീവിക്കുന്നത് ശാസ്ത്ര സാങ്കേതിക വിദ്യ വികാസം പ്രാപിച്ച കാലത്താണെന്ന് മറക്കരുതെന്നും ഐഫോൺ ബില്ലിലെ ബാച്ച് വവ്ര ഫോൺ ഇപ്പോൾ എവിടെയാണെന്നറിയാൻ നിമിഷാർത്ഥങ്ങൾ മതി.ജാഗ്രതൈ..എന്നായിരുന്നു സ്വാമി സന്ദീപാനന്ദഗിരിയുടെ പോസ്റ്റ്.
Also Read: Dollar Smuggling Case: സ്പീക്കറിന് ഇത്തവണ കുരുക്ക് മുറുകുമോ? 12 ന് ഹാജരാകാൻ നിർദ്ദേശം
ഡിവൈഎഫ്‌ഐ (Dyfi) നേതാവ് എ.എ. റഹീമിന്റെ കഴിഞ്ഞ വർഷത്തെ ഫേസ്ബുക്ക് പോസ്റ്റ് കുത്തിപ്പൊക്കിയായിരുന്നു യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ രംഗത്തെത്തിയത്. വിനോദിനി ബാലകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിനു പിന്നാലെയാണ് ഷാഫിയുടെ പരിഹാസം. '(ഐ) ഫോൺ, (ഐ) ഗ്രൂപ്പ്.. പണ്ടേ (ഐ) ഒരു വീക്നെസ് ആയതുകൊണ്ടാണ്. ഫോൺ തരാൻ മാത്രം ബന്ധമൊന്നും ഞാനും ആ കുട്ടിയും തമ്മിൽ ഇല്ലെന്നു പറയാൻ പറഞ്ഞു.' എന്നതായിരുന്നു റഹീമിന്റെ പഴയ പോസ്റ്റ്.
Also Read: Gold Smugling Case: കസ്റ്റംസ് ചോദ്യം ചെയ്യൽ, കോടിയേരിയുടെ ഭാര്യയും കൂടുങ്ങുമോ?
അതിനിടയിൽ കോൺഗ്രസ്സ് നേതാവ് ടി സിദ്ധിഖിന്റെ ഫേസ്ബുക്ക് (Facebook) പോസ്റ്റും ചർച്ചയായിട്ടുണ്ട്. സിദ്ധിഖ് ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ "എനിക്കാരും ഐ ഫോൺ തന്നിട്ടില്ല" മാസങ്ങൾക്കു മുൻപ് വിവാദവിഷയമായ വിലയേറിയ ഐ ഫോണുകളിൽ ഒരെണ്ണം സമ്മാനമായി സ്വീകരിച്ചവരിൽ ഒരാൾ കേരളത്തിന്റെ ബഹുമാന്യനായ പ്രതിപക്ഷ നേതാവ് ശ്രീ രമേശ് ചെന്നിത്തലയാണെന്ന് ഇടതുപക്ഷം ആരോപിച്ചാഘോഷിച്ചപ്പോൾ അദ്ദേഹം മറുപടിയായി പറഞ്ഞ വാക്കുകളാണിവ. ഇടതുപക്ഷവും അവരുടെ സൈബറിടത്തിലെ വൈതാളികസംഘവും ഈ പൊള്ളയായ ആരോപണത്തെ ആവോളം സത്യമാണെന്ന് സ്‌ഥാപിക്കുവാൻ ശ്രമിക്കുകയും ചെയ്തിരുന്നു.
സിദിഖിന്റെ പോസ്റ്റിന്റെ പൂർണരൂപം
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.