കൊച്ചി: ലൈഫ് മിഷൻ കോഴക്കേസിൽ അറസ്റ്റിലായ എം. ശിവശങ്കറിനെ ഇന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരാക്കും . വൈദ്യ പരിശോധനക്ക് ശേഷമാകും ശിവശങ്കറിനെ കോടതിയിൽ ഹാജരാക്കുക. തുടർച്ചയായി മൂന്ന് ദിവസം നീണ്ടുനിന്ന ചോദ്യം ചെയ്യലിനൊടുവിൽ ഇന്നലെ രാത്രിയാണ് ശിവശങ്കറിനെ ഇഡി അറസ്റ്റ് ചെയ്തത്. കോഴ ഇടപാടിൽ ശിവശങ്കറിന്റെ പങ്ക് വ്യക്തമായെന്ന് ഇഡി അറിയിച്ചു. ലൈഫ് മിഷൻ കോഴ കേസിലെ ആദ്യ അറസ്റ്റാണിത്. സ്വർണ്ണക്കടത്ത്, ഡോളർക്കടത്ത് കേസിൽ നേരത്തെ ശിവശങ്കർ 90 ദിവസത്തോളം ജയിലിൽ കിടന്നിരുന്നു. വടക്കാഞ്ചേരി ഫ്ലാറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ട് കരാർ നൽകാൻ കൈക്കൂലി വാങ്ങിയെന്ന കേസിലാണ് ഇപ്പോൾ ശിവശങ്കർ അറസ്റ്റിലായിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം കോഴ ആരോപണം കെട്ടിചമച്ച തിരക്കഥയാണെന്നാണ് ശിവശങ്കർ പറ‍്ഞത്. സ്വപ്നയുടെ ലോക്കറിനെക്കുറിച്ച് അറിയില്ലെന്നും ശിവശങ്കർ പറഞ്ഞു. കുറ്റസമ്മത മൊഴി ഇല്ലാതെയാണ് അറസ്റ്റ്. 


Also Read: M Sivasankar Arrested : എം ശിവൻശങ്കർ അറസ്റ്റിൽ; ലൈഫ് മിഷൻ കോഴ കേസിലാണ് അറസ്റ്റ്


 


യുഎഇയുടെ സഹായത്തോടെ നിർധനർക്കായി ഫ്ലാറ്റ് നിർമ്മിക്കുന്നതിനുള്ള കരാർ യൂണിടാക്കിന് ലഭിക്കുന്നതിനായി കോഴ വാങ്ങി എന്നാണ് ശിവസങ്കറിനെതിരായ കേസ്. 4 കോടി 48 ലക്ഷം രൂപ കോഴ നൽകിയെന്ന് യൂണിടാക്ക് എംഡി സന്തോഷ് ഈപ്പൻ നേരത്തെ മൊഴി നൽകിയിരുന്നു. ശിവശങ്കറിന്‍റെ സ്വകാര്യ ചാർട്ടേഡ് അക്കൗണ്ടന്‍റിന്‍റേയും സ്വപ്ന സുരേഷിന്‍റെയും പേരിലുള്ള ലോക്കറിൽനിന്ന് ഒരു കോടി രൂപ കണ്ടെത്തുകയും ചെയ്തിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഇത് ശിവശങ്കറിനുള്ള കോഴപ്പണമാണെന്ന് സ്വപ്ന സുരേഷ് മൊഴി നൽകി. എന്നാൽ ചോദ്യം ചെയ്യലിന്‍റെ ഒരു ഘട്ടത്തിലും ശിവശങ്കർ അൻ്വേഷണ സംഘത്തോട് സഹകരിച്ചില്ല. 


ഇഡിയുടെ കൊച്ചി ഓഫിസിൽ വെള്ളി, തിങ്കൾ, ചൊവ്വ ദിവസങ്ങളിലായിരുന്നു ചോദ്യം ചെയ്യൽ. ഇക്കഴിഞ്ഞ ജനുവരി 31ന് ആണ് ശിവശങ്ക‍‍ർ സ‍ർവീസിൽ നിന്ന് വിരമിച്ചത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.