മദ്യം പോക്കറ്റിനും ഹാനികരം ; മദ്യത്തിന്റെ വില വീണ്ടും കൂട്ടി; ബിയറിനും വൈനിനും നാളെ മുതൽ വില കൂടും
നിയമസഭ പാസാക്കിയ വിൽപ്പന നികുതി കൂട്ടാനുള്ള ബില്ലിൽ ഗവർണർ ഇന്നലെ ഒപ്പിട്ടിരുന്നു
തിരുവനന്തപുരം : മദ്യത്തിന് ഇന്ന് മുതൽ വില കൂടി. പത്ത് രൂപ മുതൽ 20 രൂപ വരെയാണ് വർധന. നിയമസഭ പാസാക്കിയ വിൽപ്പന നികുതി കൂട്ടാനുള്ള ബില്ലിൽ ഗവർണർ ഇന്നലെ ഒപ്പിട്ടിരുന്നു. പിന്നാലെയാണ് വില വർധ ഇന്ന് മുതൽ പ്രാബല്യത്തിലായത്. പുതുക്കിയ വില ഉപഭോക്താക്കളിൽ നിന്ന് ഇടാക്കി തുടങ്ങി.
ജവാൻ മദ്യത്തിന്റെ വില 600 രൂപയിൽ നിന്ന് 610 രൂപയായി. എംഎച് ബ്രാൻഡ് 1020 രൂപയിൽ നിന്ന് 1040 രൂപയായി. ഇത്തരത്തിൽ ഭൂരിഭാഗം ബ്രാൻഡുകൾക്കും പത്ത് മുതൽ 20 രൂപ വരെയാണ് കൂടുന്നത്. നേരത്തെ ജനുവരി ഒന്ന് മുതലായിരിക്കും വില വർധന പ്രാബല്യത്തിൽ വരികയെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ ഗവർണർ ഒപ്പിട്ടതിന് പിന്നാലെ ഇന്ന് മുതൽ പുതുക്കിയ വില ഈടാക്കണമെന്ന് ബെവ്കോ നിർദ്ദേശം നൽകുകയായിരുന്നു.
മദ്യ കമ്പനികളിൽ നിന്ന് ഈടാക്കിയിരുന്ന വിറ്റുവരവ് നികുതി ഒഴിവാക്കാൻ തീരുമാനിച്ചിരുന്നു. ഇതോടെ ഒരു വർഷം 195 കോടിയുടെ നഷ്ടമാണ് ബെവ്കോയ്ക്ക് ഉണ്ടായത്. ഈ നഷ്ടം നികത്താനാണ് വിൽപ്പന നികുതി കൂട്ടാൻ തീരുമാനിച്ചത്. നാല് ശതമാനമാണ് നികുതി കൂടുന്നത്. അതേസമയം മദ്യത്തിന്റെ വില വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ നിയമസഭ സമ്മേളനത്തില്‍ ബില്‍ പാസാക്കിയിരുന്നു. ജനുവരി ഒന്ന് മുതല്‍ മദ്യവില കൂട്ടുന്നതിനും വിറ്റുവരവ് നികുതി ഒഴിവാക്കുന്നതിനും നിയമപ്രാബല്യം ലഭിക്കുന്നതിനാണ് ബില്‍ കൊണ്ടുവന്നത്. ഗവര്‍ണര്‍ ബില്ലില്‍ ഒപ്പിട്ടതോടെ വിലവര്‍ധനവ് പ്രാബല്യത്തില്‍ വരും.
നികുതി വര്‍ധനവിനെ എതിര്‍ത്ത് പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. പാവപ്പെട്ടവര്‍ക്ക് മേല്‍ മദ്യവിലവര്‍ധന അടിച്ചേല്‍പിക്കുന്ന സമീപനം ശരിയല്ലെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...