തിരുവനന്തപുരം:  ഈ കൊറോണ കാലഘട്ടത്തിലും സംസ്ഥാനത്ത് മദ്യത്തിന്റെ വില കൂട്ടേണ്ടി വരുമെന്ന് എക്‌സൈസ് മന്ത്രി അറിയിച്ചു.  ഇപ്പോൾ ലഭിച്ചിരിക്കുന്ന നിർദ്ദേശമനുസരിച്ച് അടിസ്ഥാന വിലയിൽ 7 ശതമാനം വർധനവ് വേണം എന്നാണെന്നും ഇക്കാര്യത്തിൽ അന്തിമ തീരുമാനം ബിവറേജ് കോർപ്പറേഷൻ എടുക്കുമെന്നും എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണൻ അറിയിച്ചു.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also REad: Corona Vaccination: സംസ്ഥാനം വാക്സിൻ വിതരണത്തിന് സജ്ജമെന്ന് ആരോഗ്യമന്ത്രി


അസംസ്‌കൃത വസ്തുക്കളുടെ വില കൂടിയ സാഹചര്യത്തിലാണ് മദ്യത്തിന്റെ വില (Liquor Price) കൂട്ടേണ്ടി  വരുന്നതെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ബെവ്കോ (Bevco) മദ്യവില കൂട്ടണമെന്ന ആവശ്യവുമായി സർക്കാരിനെ സമീപിച്ചത്.   വിലയുടെ ഏഴ് ശതമാനം വർധനവ് വേണമെന്നാണ് സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.  ഇത് സംബന്ധിച്ച് മദ്യ കമ്പനികളുടെ കൂടി ആവശ്യം പരിഗണിച്ച ശേഷമാണ് എക്സൈസ് വകുപ്പ് സർക്കാരിന് ശുപാർശ നൽകിയത്.  


Also Read: viral video: പെൺപാമ്പിനായി പോരടിച്ച് കൂറ്റൻ വിഷപ്പാമ്പുകൾ! 


സ്പിരിറ്റിന് 35 രൂപ വിലയുണ്ടായിരുന്നപ്പോൾ ഉറപ്പച്ചിരുന്ന ടെൻഡർ അനുസരിച്ചാണ് ബെവ്കോയ്ക്ക് ഇപ്പോഴും മദ്യം ലഭിക്കുന്നത്. എന്നാൽ ഇപ്പോൾ സ്പിരിറ്റിന് 60 രൂപയായി വില വർധിച്ചിട്ടും കമ്പനികളിൽ നിന്നും വാങ്ങുന്ന മദ്യത്തിന് വില കൂട്ടിയിരുന്നില്ല.  വില കൂട്ടണമെന്ന ആവശ്യം അത്യാവശ്യമായി വന്നപ്പോൾ ടെണ്ടർ നടപടി രണ്ടുതവണ ആരംഭിക്കാനിരുന്നപ്പോഴാണ് കൊറോണ (Corona Virus)  മഹാമാരി വ്യാപിച്ചത്. ഇതിനെ തുടർന്ന് ആ നടപടി മാറ്റിവയ്ക്കുകയായിരുന്നു.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.