viral video: പെൺപാമ്പിനായി പോരടിച്ച് കൂറ്റൻ വിഷപ്പാമ്പുകൾ!

ഓസ്ട്രേലിയയിലെ പ്രമുഖ വൈൽഡ് ലൈഫ് കണ്‍സെർവൻസിയാണ് തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ പാമ്പുകൾ തമ്മിലുള്ള പോരിന്‍റെ ദൃശ്യങ്ങൾ പുറത്തുവിട്ടത്.  

Written by - Zee Malayalam News Desk | Last Updated : Jan 6, 2021, 07:21 PM IST
  • വീഡിയോയിൽ കാണുന്നത് മുൾഗ (Mulga) എന്ന ഇനത്തിൽപ്പെട്ട വിഷപ്പാമ്പുകളാണ് എന്നാണ് പറയുന്നത്.
  • ഇത് ഓസ്ട്രേലിയയിൽ കാണപ്പെടുന്ന ഏറ്റവും വലിയ ഇനത്തിൽപ്പെടുന്ന പാമ്പുകളാണ്.
  • ഇപ്പോൾ ഇണചേരൽ കാലം ആയതിനാൽ പെൺപാമ്പിന് മേലുള്ള ആധിപത്യം നേടിയെടുക്കുന്നതിനുള്ള പോരാട്ടമാണിത്എന്നാണ് പറയുന്നത്.
viral video: പെൺപാമ്പിനായി പോരടിച്ച് കൂറ്റൻ വിഷപ്പാമ്പുകൾ!

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത് ഒരു വൈൽഡ് ലൈഫ് സാങ്ച്വറി പുറത്തുവിട്ട ഭീതിയുണർത്തുന്ന ഈ ദൃശ്യങ്ങളാണ്.  അത് എന്തെന്നാൽ  രണ്ട് കൂറ്റൻ പാമ്പുകൾ തമ്മിലുള്ള പോരാണ്.   

ഓസ്ട്രേലിയയിലെ പ്രമുഖ വൈൽഡ് ലൈഫ് കണ്‍സെർവൻസിയാണ് (Australian Wildlife Conservancy) തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ പാമ്പുകൾ തമ്മിലുള്ള പോരിന്‍റെ ദൃശ്യങ്ങൾ പുറത്തുവിട്ടത്. വീഡിയോയിൽ കാണുന്നത് മുൾഗ (Mulga) എന്ന ഇനത്തിൽപ്പെട്ട വിഷപ്പാമ്പുകളാണ് എന്നാണ്  പറയുന്നത്. ഇത് ഓസ്ട്രേലിയയിൽ കാണപ്പെടുന്ന ഏറ്റവും വലിയ ഇനത്തിൽപ്പെടുന്ന പാമ്പുകളാണ്. ഇപ്പോൾ ഇണചേരൽ കാലം ആയതിനാൽ പെൺപാമ്പിന് മേലുള്ള ആധിപത്യം നേടിയെടുക്കുന്നതിനുള്ള പോരാട്ടമാണിത്എന്നാണ് പറയുന്നത്. 

Also Read: Nayanthara യുടെ കോലമാവ് കോകില ബോളിവുഡിലേക്ക് ; നായികയായി ജാൻവിയും 

വീഡിയോ എടുക്കുമ്പോൾ തന്നെ പോര് തുടങ്ങിയിട്ട് ഏതാണ്ട് ഒരു മണിക്കൂറോളമായി എന്നാണ് വീഡിയോക്കൊപ്പം കുറിച്ചിരിക്കുന്നത്.   'വസന്തകാലത്തിന്‍റെ തുടക്കത്തിലാണ് ഇവയുടെ ഇണചേരൽ കാലം. ആ കാലഘട്ടത്തിലാണ് പെണ്‍പാമ്പുകളുമായി ഇണചേരാനുള്ള അവകാശത്തിനായി തങ്ങളുടെ ആധിപത്യം ഉറപ്പിക്കുന്നതിനായി ആൺ പാമ്പുകൾ പരസ്പരം മത്സരിക്കുന്നത്' എന്നാണ് ഈ വീഡിയോ റെക്കോർഡ് ചെയ്ത AWC എക്കോളജിസ്റ്റായി റ്റാലി മൊയിൽ (Tali Moyle) പറയുന്നത്.  

ഈ മേഖലയിൽ മുൾഗ പാമ്പുകളെ സ്ഥിരമായി കാണാറുണ്ടെങ്കിലും ഇവയുടെ ഇത്തരമൊരു രീതി അപൂർവ്വ കാഴ്ചയാണെന്നും റ്റാലി മൊയിൽ കുറിച്ചിട്ടുണ്ട്.  ഇവരുടെ പോര് ഉയർത്തിപ്പിടിച്ച തല ഉപയോഗിച്ച് അടുത്ത പാമ്പിനെ താഴ്ത്താൻ ശ്രമിച്ചാണെന്നും നമുക്ക് വീഡിയോയിൽ കാണാം.  ലക്ഷക്കണക്കിന് ആളുകളാണ് ഇതുവരെ ഈ വീഡിയോ   കണ്ടിരിക്കുന്നത്. കമന്റുകളിലൂടെ ചോദിക്കുന്നത്.  

ചിലർക്ക് അപൂർവ്വ കാഴ്ച കണ്ടതിന്റെ സന്തോഷമാണെങ്കിൽ മറ്റുചിലർക്ക് ഇത് പോരല്ല ഇണചേരൽ തന്നെയല്ലേ എന്നാണ് സംശയം.  വീഡിയോ കാണാം... 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News