തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ പുനരുദ്ധാരണത്തിന്‍റെ ഭാഗമായി ബാങ്ക് കണ്‍സോര്‍ഷ്യത്തില്‍ നിന്നും 3100 കോടി രൂപ വായ്പ ലഭ്യമാക്കാന്‍ കരാര്‍ ഒപ്പിട്ടുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 


COMMERCIAL BREAK
SCROLL TO CONTINUE READING

കരാറിന്‍റെ അടിസ്ഥാനത്തില്‍ കുറഞ്ഞ പലിശയും തിരിച്ചടവിന് കൂടുതല്‍ കാലയളവും ലഭ്യമാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. നിലവില്‍ മൂന്നു കോടി രൂപയായിരുന്ന പ്രതിദിന വായ്പാ തിരിച്ചടവ് 96 ലക്ഷമായി കുറയുമെന്നും അദ്ദേഹം സൂചിപ്പിച്ചു.


എസ്ബിഐ, വിജയ ബാങ്ക്, കനറാ ബാങ്ക് എന്നീ പൊതുമേഖലാ ബാങ്കുകള്‍ക്കൊപ്പം കെടിഡിഎഫ്സിയും കൺസോർഷ്യത്തിലുണ്ടെന്നും, എസ്ബിഐ 1000 കോടിയും വിജയ, കനറാ ബാങ്കുകൾ 500 കോടിവീതവും, കെടിഡിഎഫ്സി 1100 കോടിയും വായ്പയായി അനുവദിക്കുമെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.


സുശീല്‍ഖന്ന റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ച്  കെഎസ്ആര്‍ടിസിയിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂട്ടുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.