Local body election: സംസ്ഥാനത്തെ അഞ്ച് ജില്ലകൾ നാളെ പോളിംഗ് ബൂത്തിലേക്ക്
പോളിംഗ് സാമഗ്രഹികളുടെ വിതരണം ഇന്ന് എട്ടുമണിയോടെ ആരംഭിക്കും. ബൂത്തുകൾ ഇന്ന് തന്നെ സജ്ജമാകും
സംസ്ഥാനത്തെ അഞ്ച് ജില്ലകൾ നാളെ പോളിംഗ് ബൂത്തിലേക്ക്. ഇന്ന് നിശബ്ദ പ്രചാരണം. ഇത്തവണ തിരഞ്ഞെടുപ്പിൽ (Local Body election) മുന്നണികൾ ഒരുപോലെ വിജയ പ്രതീക്ഷയിലാണ്. സ്ഥാനർത്ഥികൾ വോട്ടർമാരെ കണ്ട് അവസാന വോട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ്.
പോളിംഗ് സാമഗ്രഹികളുടെ വിതരണം ഇന്ന് എട്ടുമണിയോടെ ആരംഭിക്കും. ബൂത്തുകൾ ഇന്ന് തന്നെ സജ്ജമാകും. തദ്ദേശ തിരഞ്ഞെടുപ്പിന്റെ (Local Body election) ആദ്യ ഘട്ടമായ നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് പോളിംഗ് (Polling) നടക്കുന്നത്.
7271 തദ്ദേശ വാര്‍ഡുകളിലായി 24,582 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. അഞ്ച് ജില്ലകളിലായി (Five districts) 88.66 ലക്ഷം സമ്മദിദായകരാണുള്ളത്. ഇന്നലെ ആറുമണിയോടെ പരസ്യപ്രചാരണം സമാപിച്ചിരുന്നു ശേഷം ഇന്ന് നിശബ്ദ പ്രചാരണത്തിലേക്ക് കടന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് ജനവിധി തേടാൻ ഇനി മണിക്കൂറുകൾ മാത്രമാണ്.
Also read: Local Body Election: കൊട്ടിക്കലാശമില്ലതെ ആദ്യഘട്ട പരസ്യപ്രചാരണം ഇന്ന് അവസാനിക്കും
തിരഞ്ഞെടുപ്പിൽ മേല്‍ക്കൈ നിലനിര്‍ത്താമെന്ന് എല്‍ഡിഎഫും (LDF) മുന്നേറ്റമുണ്ടാക്കാമെന്ന പ്രതീക്ഷയിൽ യുഡിഎഫും (UDF) അതുപോലെതന്നെ പ്രതീക്ഷയിലുമാണ് ബിജെപിയും (BJP) നീങ്ങുന്നത്. അവസാന മണിക്കൂറിലെ അടിയൊഴുക്കുകളാണ് പലപ്പോഴും വിധി നിര്‍ണയത്തില്‍ നിര്‍ണായകമാകുകയെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ അവ തടയാനുള്ള കടുത്ത ജാഗ്രതയിലാണ് മുന്നണികള്‍.
കൊറോണ (Corona) കാലഘത്തിൽ നടക്കുന്ന തിരഞ്ഞെടുപ്പായത് കൊണ്ട് വ്യത്യസ്ത രീതിയിലുള്ള മുന്നൊരുക്കങ്ങളാണ് ഇത്തവണ നടത്തിയിരിക്കുന്നത്. ഇന്ന് പോളിംഗ് സാമഗ്രഹികൾ വിതരണം ചെയ്യുമ്പോൾ പോളിംഗ് ഉദ്യോഗസ്ഥർക്ക് സാനിറ്റൈസറും, മാസ്കും, ഫേസ് ഷീൽഡും നൽകും. കൂടാതെ ആറു ലക്ഷം കൈയുറകളും 9.1 ലക്ഷം എന്‍ 95 മാസ്‌കും വിതരണം ചെയ്യും. ഫേസ് ഷീൽഡുകൾ (Face Shield) ഒറ്റത്തവണ ഉപയോഗിക്കാന്‍ കഴിയുന്ന 2.22 ലക്ഷം എണ്ണവും വീണ്ടും ഉപയോഗിക്കാൻ കഴിയുന്ന ഫേസ് ഷീൽഡുകളും ഇന്ന് നൽകും. പോളിംഗ് ബൂത്തുകൾ (Polling Booth) ഇന്ന് അനുവിമുക്തമാക്കും.
ആദ്യഘട്ട തിരഞ്ഞെടുപ്പിന് (First Phase) ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചതായി സംസ്ഥാന പൊലീസ് മേധാവി വ്യക്തമാക്കിയിട്ടുണ്ട്. ഇതിനായി 16,968 പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് ജില്ലകളിലുമായി 1,722 പ്രശ്‌നബാധിത ബൂത്തുകളാണ് ഉള്ളത്. ഇവിടങ്ങളില്‍ പ്രത്യേക സുരക്ഷാ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.
മൂന്നുഘട്ടമായി (Three phase) നടക്കുന്ന തദ്ദേശീയ തിരഞ്ഞെടുപ്പ് (Local Body election) ഡിസംബർ 8, 10, 14 തീയതികളിലാണ് നടക്കുന്നത്. ഡിസംബർ 16 ന്നാണ് വോട്ടെണ്ണൽ. രാവിലെ ഏഴു മണിമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടിംഗ് സമയം. കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചയിരിക്കും വോട്ടെടുപ്പ് നടത്തുന്നത്.