Lockdown: നിയന്ത്രണങ്ങളിൽ മാറ്റം വരും; അടുത്ത ദിവസങ്ങളിൽ ഇത് സംബന്ധിച്ച തീരുമാനം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി
രോഗ വ്യാപനം അനുസരിച്ച് ഓരോ പ്രദേശങ്ങളിലും നിയന്ത്രണങ്ങളിൽ വ്യത്യാസമുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: ലോക്ക്ഡൗൺ രീതിയിൽ (Lockdown restrictions) മാറ്റങ്ങൾ വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രോഗവ്യാപന തോത് അനുസരിച്ച് പ്രാദേശിക നിയന്ത്രണങ്ങൾ നടപ്പിലാക്കും. രോഗ വ്യാപനം അനുസരിച്ച് ഓരോ പ്രദേശങ്ങളിലും നിയന്ത്രണങ്ങളിൽ വ്യത്യാസമുണ്ടാകും. വിശദമായ തീരുമാനം നാളെ അറിയിക്കുമെന്നും മുഖ്യമന്ത്രി (Chief minister) വ്യക്തമാക്കി.
രോഗവ്യാപന തീവ്രത അനുസരിച്ചാണ് നിയന്ത്രണങ്ങളിൽ മാറ്റം വരുത്തുക. ടിപിആർ (Test positivity rate) കൂടുതലുള്ള പഞ്ചായത്തുകളിൽ നിയന്ത്രണം തുടരും. ജനങ്ങൾ ലോക്ക്ഡൗണുമായി പൂർണമായി സഹകരിച്ചു. ജനങ്ങൾക്ക് നന്ദി അറിയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
ലോക്ക്ഡൗൺ പിൻവലിച്ചാലും ജാഗ്രത കൈവിടരുത്. ഡെൽറ്റ വൈറസ് വ്യാപനം (Delta varient) നിലനിൽക്കുന്നതിനാൽ ജാഗ്രത പുലർത്തണം. വാക്സിൻ എടുത്തവരിലും രോഗം ഭേദമായവരിലും വീണ്ടും രോഗബാധ വരാൻ സാധ്യതയുണ്ട്. അതിനാൽ വാക്സിൻ എടുത്തവരും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണം.
വാക്സിനേഷൻ അതിവേഗം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. സംസ്ഥാനത്ത് ഇതുവരെ 1.12 കോടി ഡോസ് വാക്സിൻ നൽകിയതായും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് മൂന്നാം തരംഗം നേരിടാൻ മുന്നൊരുക്കം തുടരുകയാണ്. ടെലി മെഡിസിൻ സംവിധാനം വിപുലീകരിക്കും. രോഗനിയന്ത്രണം കൈവരിക്കാൻ മാസങ്ങളോ വർഷങ്ങളോ എടുത്തേക്കാം. അതിനാൽ ജാഗ്രത കൈവിടാതിരിക്കണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് ഇന്ന് 11.26 ശതമാനമാണ്. ഒരാഴ്ചക്കിടെ ടിപിആറിൽ 10 ശതമാനം കുറവുണ്ടായി. പുതിയ കൊവിഡ് കേസുകളിൽ 20 ശതമാനം കുറവാണ് ഉണ്ടായിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA