Lok Sabha Election Result: `സർക്കാർ രൂപീകരണത്തിനുള്ള സാധ്യത നോക്കും, തൃശൂരിലെ വിജയം സ്ഥാനാർത്ഥിയുടെ വ്യക്തിപ്രഭാവം; കെ സി വേണുഗോപാൽ
തൃശൂരിലെ ബിജെപി സ്ഥാനാർത്ഥിയുടെ വിജയം സുരേഷ് ഗോപിയെന്ന സ്ഥാനാർത്ഥിയുടെ വ്യക്തിപ്രഭാവം കൊണ്ട് മാത്രമാണെന്ന് കെസി വേണുഗോപാൽ പറഞ്ഞു.
രാജ്യത്ത് സർക്കാർ രൂപീകരണത്തിനുള്ള എല്ലാ സാധ്യതകളും പരിശോധിക്കുമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. അന്തിമ തിരഞ്ഞെടുപ്പ് ഫലത്തിനായാണ് കാത്തിരിക്കുന്നത്. ഇന്ത്യ സഖ്യത്തിന് വേണ്ടി ടിഡിപി ഉൾപ്പെടെ ഏത് കക്ഷികളുമായും സംസാരിക്കുന്നതിൽ കുഴപ്പമില്ല.
അതേസമയം തൃശൂരിലെ ബിജെപി സ്ഥാനാർത്ഥിയുടെ വിജയം സുരേഷ് ഗോപിയെന്ന സ്ഥാനാർത്ഥിയുടെ വ്യക്തിപ്രഭാവം കൊണ്ട് മാത്രമാണെന്ന് കെസി പറഞ്ഞു. തൃശൂരിലെ തോൽവിയും ആലപ്പുഴയിൽ ബിജെപി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ വോട്ട് പിടിച്ചതും പരിശോധിക്കും. സംസ്ഥാനത്ത് സിപിഐഎം വോട്ട് ബാങ്കിൽ വൻ ചോർച്ചയുണ്ടായിട്ടുണ്ടെന്നും കെസി വേണുഗോപാൽ പ്രതികരിച്ചു.
ആലപ്പുഴയിൽ ശക്തമായ ഭൂരിപക്ഷം നിലനിർത്തി മുന്നേറുകയാണ് യുഡിഎഫ് സ്ഥാനാർത്ഥി കെ.സി വേണുഗോപാൽ. ഏറ്റവും ഒടുവിൽ വരുന്ന കണക്കുകൾ പ്രകാരം 61644 വോട്ടുകൾക്ക് മുന്നിലാണ് കെസി. 3,79,365 വോട്ടുകളാണ് കെ.സി വേണുഗോപാൽ നേടിയത്. 3,17,721 വോട്ടുകളാണ് എൽഡിഎഫിന്റെ എഎം ആരിഫ് നേടിയത്. ബിജെപിയുടെ ശോഭാ സുരേന്ദ്രൻ 3 ലക്ഷത്തിനടുത്ത് വോട്ടുകളാണ് ഇത്തവണ നേടിയത്. 2,81,334 വോട്ടുകളാണ് ശോഭ നേടിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.