Lok Sabha Election Result 2024: കനലുകെടാതെ കാത്ത് രാധാകൃഷ്ണൻ; ആലത്തൂർ തിരിച്ചുപിടിച്ച് എൽഡിഎഫ്
Alathur Lok Sabha constituency: വടക്കാഞ്ചേരി, കുന്നംകുളം, ചേലക്കര, ആലത്തൂർ, നെന്മാറ, ചിറ്റൂർ, തരൂർ എന്നീ നിയമസഭാ മണ്ഡലങ്ങളാണ് പ്രധാനമായും ആലത്തൂർ ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെടുന്നത്.
ആലത്തൂർ: ആലത്തൂരിൽ കെ രാധാകൃഷ്ണന് വിജയം. സിറ്റിംഗ് എംപി രമ്യാ ഹരിദാസിനെതിരെ എൽഡിഎഫ് സ്ഥാനാർഥി കെ രാധാകൃഷ്ണൻ തുടക്കം മുതലേ ലീഡ് നിലനിർത്തിയിരുന്നു. കഴിഞ്ഞ തവണ രമ്യാ ഹരിദാസ് 'പാട്ടുംപാടി' ജയിച്ച മണ്ഡലത്തിൽ ഇത്തവണ വോട്ടെണ്ണലിന്റെ തുടക്കം മുതൽ തന്നെ കെ രാധാകൃഷ്ണൻ ലീഡ് നിലനിർത്തിയിരുന്നു.
വടക്കാഞ്ചേരി, കുന്നംകുളം, ചേലക്കര, ആലത്തൂർ, നെന്മാറ, ചിറ്റൂർ, തരൂർ എന്നീ നിയമസഭാ മണ്ഡലങ്ങളാണ് പ്രധാനമായും ആലത്തൂർ ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെടുന്നത്. 2009ലും 2014ലും സിപിഎമ്മിനെ പിന്തുണച്ച ആലത്തൂർ 2019ൽ സിപിഎമ്മിനെ കൈവിട്ടു.
ALSO READ: ആറ്റിങ്ങലിൽ ഫോട്ടോഫിനിഷ്; സസ്പെൻസുകൾക്കൊടുവിൽ അടൂർ പ്രകാശിന് ജയം
ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടയായിരുന്ന ആലത്തൂർ 2019ൽ യുഡിഎഫിനെ തുണച്ചു. ഹാട്രിക് വിജയം തേടിയിറങ്ങിയ ഇടതുപക്ഷത്തിന്റെ പികെ ബിജുവിനെ യുഡിഎഫിന്റെ രമ്യാ ഹരിദാസ് 1,58,968 വോട്ടുകൾക്ക് പരാജയപ്പെടുത്തി.
വിജയം മതനിരപേക്ഷ ശക്തികൾക്ക് ഊർജ്ജം പകരുന്നതാണെന്ന് കെ രാധാകൃഷ്ണൻ പറഞ്ഞു. ആലത്തൂർ മണ്ഡലത്തിലെ ജനങ്ങൾക്കൊപ്പം നിന്ന് പ്രവർത്തിക്കും. തൃശൂരിൽ ബിജെപി ജയിച്ചത് കോൺഗ്രസ് എടുത്ത നിലപാടിന്റെ ഭാഗമാണ്. ബിജെപിക്കെതിരെ ശക്തമായി പ്രവർത്തിക്കുമെന്നും വർഗീയ പാർട്ടിയെ രാജ്യത്തിന് നിന്ന് ഇല്ലാതാക്കുക എന്നതാണ് ഇടതുപക്ഷത്തിന്റെ ലക്ഷ്യമെന്നും രാധാകൃഷ്ണൻ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.