ലോക കേരള സഭ: പ്രതിപക്ഷത്തിന് വിമർശനവുമായി എംഎ യൂസഫ് അലി
മൂന്നാം ലോക കേരള സഭയിൽ നിന്ന് പ്രതിപക്ഷം വിട്ടു നിന്നതിനെതിരെ വലിയ വിമർശനമാണ് പ്രതിനിധി സമ്മേളനത്തിൽ ഉയർന്നത്. ഭക്ഷണം തരുന്നത് ധൂർത്താണെന്ന് പറയുന്നത് കേൾക്കുമ്പോൾ വിഷമം തോന്നുന്നുവെന്ന് യൂസഫലി പറഞ്ഞു. ധൂർത്ത് എന്ന് പറഞ്ഞ് പ്രതിപക്ഷം വിട്ടുനിന്നതിനെ സ്പീക്കർ എം ബി രാജേഷും പരോക്ഷമായി വിമർശിച്ചു.
തിരുവനന്തപുരം: ലോകകേരള സഭ ബഹിഷ്കരിച്ച പ്രതിപക്ഷ നടപടിയിൽ വിമർശനവുമായി പ്രതിനിധികൾ. അനാവശ്യ കാര്യങ്ങൾ പറഞാണ് പ്രതിപക്ഷം സഭയിൽ നിന്ന് വിട്ടു നിൽക്കുന്നതെന്നും സ്വന്തമായി ടിക്കറ്റ് എടുത്ത് വരുന്നവർക്ക് ഭക്ഷണം തരുന്നതാണോ ധൂർത്തെന്നും ലോക കേരള സഭ വേദിയിൽ യൂസഫലി ചോദിച്ചു. അനാരോഗ്യം കാരണം മുഖ്യമന്ത്രി പ്രതിനിധി സമ്മേളനത്തിന് എത്തിയില്ല.
മൂന്നാം ലോക കേരള സഭയിൽ നിന്ന് പ്രതിപക്ഷം വിട്ടു നിന്നതിനെതിരെ വലിയ വിമർശനമാണ് പ്രതിനിധി സമ്മേളനത്തിൽ ഉയർന്നത്. ഭക്ഷണം തരുന്നത് ധൂർത്താണെന്ന് പറയുന്നത് കേൾക്കുമ്പോൾ വിഷമം തോന്നുന്നുവെന്ന് യൂസഫലി പറഞ്ഞു. ധൂർത്ത് എന്ന് പറഞ്ഞ് പ്രതിപക്ഷം വിട്ടുനിന്നതിനെ സ്പീക്കർ എം ബി രാജേഷും പരോക്ഷമായി വിമർശിച്ചു. പ്രവാസികളിൽ നിന്ന് ഇങ്ങോട്ട് എന്ത് കിട്ടുന്നു എന്ന് മാത്രം ചിന്തിക്കുന്നത് മനോഭാവത്തിന്റെ പ്രശ്നമാണെന്ന് സ്പീക്കർ പറഞ്ഞു.
അനാരോഗ്യം കാരണം മുഖ്യമന്ത്രി പ്രതിനിധി സമ്മേളനത്തിന് എത്തിയില്ല. മുഖ്യമന്ത്രിയുടെ സന്ദേശം മന്ത്രി പി രാജീവ് വായിച്ചു. സമഗ്രമായ കുടിയേറ്റ നിയമം വേണമെന്ന് മുഖ്യമന്ത്രി സന്ദേശത്തിലൂടെ അറിയിച്ചു. 65 രാജ്യങ്ങളില്‍ നിന്നും 21 സംസ്ഥാനങ്ങളില്‍ നിന്നുമായി 351 പ്രതിനിധികളാണ് ലോക കേരള സഭയില്‍ പങ്കെടുക്കുന്നത്. ഏഴു വിഷയങ്ങളിൽ അധിഷ്ഠിത ചർച്ചകളാണ് ഇന്നും നാളെയുമായി നടക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...