പൊലീസിന്റേത് ഇരട്ട നീതിയെന്ന് വി.ഡി. സതീശൻ; കോൺഗ്രസ് ഓഫീസുകൾ തകർത്തിട്ടും കേസെടുക്കുന്നില്ലെന്നും വിമർശനം

മുഖ്യമന്ത്രി എത്തിയ പടുകുഴിയിൽ നിന്നും ഫോക്കസ് മാറ്റാനാണ് ശ്രമം

Written by - Zee Malayalam News Desk | Last Updated : Jun 17, 2022, 01:20 PM IST
  • കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്ക് പോയാൽ എന്തെന്ന് ആലോചിക്കുകയാണെന്നും സതീശന്റെ പരിഹാസം
  • വിമാനത്തിലെ പ്രതിഷേധത്തിൽ പ്രസ്താവനകൾ നേതാക്കൾ മാറ്റി മാറ്റി പറയുകയാണ്
പൊലീസിന്റേത് ഇരട്ട നീതിയെന്ന് വി.ഡി. സതീശൻ; കോൺഗ്രസ് ഓഫീസുകൾ തകർത്തിട്ടും കേസെടുക്കുന്നില്ലെന്നും വിമർശനം

തിരുവനന്തപുരം: എസ്ഐയെ തലക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഡിവൈഎഫ്ഐക്കാർക്കെതിരെ എന്തുകൊണ്ട് വധശ്രമത്തിന് കേസെടുക്കുന്നില്ലെന്ന് പ്രതിപക്ഷനേതാവ് സതീശൻ. എല്ലായിടത്തും പൊലീസ് നടപ്പാക്കുന്നത് ഇരട്ട നീതിയാണെന്നും കോൺഗ്രസ് ഓഫീസുകൾ തകർത്തിട്ടും കേസെടുക്കാതെ കണ്ടില്ലെന്ന് നടിക്കുന്നതായും സതീശൻ വ്യക്തമാക്കി. മുഖ്യമന്ത്രി എത്തപ്പെട്ട പടുകുഴിയിൽ നിന്നും ഫോക്കസ് മാറ്റാനാണ് ശ്രമം. സ്വർണ്ണക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ടുള്ള സമരവുമായി കോൺഗ്രസ് മുന്നോട്ടു പോകുമെന്നും സതീശൻ ചൂണ്ടിക്കാട്ടി.

VDS

കോൺഗ്രസ് ഓഫീസുകൾ തകർത്തിട്ടും കേസില്ല.കോൺഗ്രസുകാരന്റെ കാല് തല്ലിയൊടിച്ചപ്പോൾ ജാമ്യമുള്ള കേസാണെടുത്തതെന്നും പ്രതിപക്ഷനേതാവ്.  മുഖ്യമന്ത്രി എത്തപ്പെട്ട പടുകുഴിയിൽ നിന്നും ഫോക്കസ് മാറ്റാനാണ് ശ്രമം. അദ്ദേഹത്തിന് വേണ്ടി സാഹിത്യകാരന്മാർ സമ്മേളിക്കുന്നത് വിചിത്രം. ഗാന്ധിജിയുടെ പ്രതിമയുടെ കഴുത്തറുത്തിട്ടും യാതൊരു സാഹിത്യകാരന്മാരും പ്രതികരിക്കുന്നില്ലെന്നും സതീശൻ കുറ്റപ്പെടുത്തി.

Also Read: പിണറായി സർക്കാർ അധോലോകമാഫിയ; സതീശന് വിജിലൻസ് അന്വേഷണ ഭയം: കേന്ദ്രമന്ത്രി വി മുരളീധരൻ

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള സമരം പ്രക്ഷോഭ പരമ്പരകളുമായി കോൺഗ്രസ് മുന്നോട്ടു പോകും. യുഡിഎഫിന്റെ എല്ലാ ഘടകകക്ഷികളും സമരത്തിന് നേതൃത്വം നൽകും. സർക്കാരിന്റെ ഔദാര്യം പറ്റിയാണ് സാഹിത്യകാരന്മാരും സാംസ്കാരിക നായകരും ജീവിക്കുന്നതെന്നും പ്രതിപക്ഷനേതാവ് വിമർശിച്ചു.  തന്നെ കൊല്ലുമെന്ന് ഫേസ്ബുക്കിലൂടെ ഭീഷണി മുഴക്കുന്നു. സഞ്ചാരസ്വാതന്ത്ര്യം തടയുമെന്നാണ് ഒരു സിപിഎം ജില്ലാ സെക്രട്ടറി വിളിച്ചു പറയുന്നത്. കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്ക് പോയാൽ എന്തെന്ന് ആലോചിക്കുകയാണെന്നും സതീശന്റെ പരിഹാസം.

Also Read: Crime Nandakumar : ആരോഗ്യമന്ത്രിയുടെ ആശ്ലീല വീഡിയോ നിർമിക്കാൻ യുവതിയെ പ്രേരിപ്പിച്ചു; ക്രൈം നന്ദകുമാർ അറസ്റ്റിൽ

മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ച കേസ് യൂത്ത് കോൺഗ്രസുകാർക്കെതിരെ കള്ളകേസെടുക്കുന്നു. വിമാനത്തിലെ പ്രതിഷേധത്തിൽ പ്രസ്താവനകൾ നേതാക്കൾ മാറ്റി മാറ്റി പറയുകയാണ്. ഇ.പിയുടെ പരാമർശമുണ്ടായത് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.  മുഖ്യമന്ത്രി പുറത്തിറങ്ങിയതിന് ശേഷമാണ് പ്രതിഷേധമുണ്ടായതെന്ന് വ്യക്തമായിരിക്കുകയാണ്. കോൺഗ്രസിന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് ഇൻഡിഗോ അന്വേഷണം പ്രഖ്യാപിച്ചത്. ഇ.പിക്കെതിരെ കേസെടുക്കാത്തത് അന്വേഷണസംഘത്തിലുള്ളയാൾ കണ്ണൂരുകാരൻ ആയതുകൊണ്ടാണെന്നും സതീശൻ പറഞ്ഞു. വധശ്രമമെന്ന് വരുത്തി തീർത്തത് ഗൂഡാലോചനയുടെ ഭാഗമാണെന്നും സതീശൻ വ്യക്തമാക്കി.

Also Read: Kochi Metro : കൊച്ചി മെട്രോയ്ക്ക് അഞ്ച് വയസ്; എവിടെ യാത്ര ചെയ്താലും 5 രൂപ മാത്രം

ലോക കേരള സഭയിൽ പങ്കെടുക്കാതിരുന്നത് നേതാക്കൾ ഒരുമിച്ചെടുത്ത തീരുമാനം. ഇത് ധൂർത്ത് തന്നെയെന്നതിൽ തർക്കമില്ല. 16 കോടി ചെലവാക്കി പരിപാടി നടത്തിയതിനെയാണ് ധൂർത്തെന്ന് പറഞ്ഞത്. അല്ലാതെ, പ്രവാസികൾക്ക് ഭക്ഷണം കൊടുക്കുന്നതിനെയല്ല. എല്ലാത്തിനും പ്രോഗ്രസ് റിപ്പോർട്ടുള്ള മുഖ്യമന്ത്രിക്ക് ഇതിൽ പ്രോഗ്രസ് റിപ്പോർട്ടില്ലെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു.പാർട്ടി പത്രമായ ദേശാഭിമാനിയിൽ തിരുത്തുമായി കോടിയേരി ബാലകൃഷ്ണൻ വന്ന സംഭവത്തിൽ നിലപാടിൽ നിന്ന് കീഴ്മേൽ മറിയുന്നത് ക്ലാരിറ്റി വരുത്തലല്ലെന്നും സതീശൻ പറഞ്ഞു. കൃത്യമായ മലക്കംമറിച്ചിലാണ് കോടിയേരിയുടെ ഭാഗത്ത് ഉണ്ടാകുന്നതെന്നും സതീശൻ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News