ലോക്സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ചർച്ചകൾ സജീവമാക്കി മുന്നണികൾ. സിപിഎം, സിപിഐ സ്ഥാനാർത്ഥി നിർണ്ണയുമായി ബന്ധപ്പെട്ട നിർണ്ണായക യോഗങ്ങൾ അടുത്ത ആഴ്ച ചേരും. യൂഡിഎഫിലും ഉഭയക്ഷി ചര്‍ച്ചകൾ പുരോഗമിക്കുകയാണ്. എൻഡിഎ സ്ഥാനാര്‍ത്ഥി നിർണ്ണയം ഡല്‍ഹി കേന്ദ്രീകരിച്ചാണ് മുന്നേറുന്നത്. ലോക്സഭ തിരഞ്ഞെടുപ്പിനായുള്ള മുന്നൊരുക്കങ്ങളും സ്ഥാനാർത്ഥി നിർണ്ണയ ചർച്ച പാർട്ടികൾക്കും മുന്നണികൾക്കുമുള്ളിൽ സജീവമായിരിക്കുകയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇരുപതിൽ ഇരുപതും നേടാനുള്ള പോരാട്ടമാകും ഇരു മുന്നണികളും കാഴ്ച്ച വെയ്ക്കുക. കഴിഞ്ഞ തവണ 19  സീറ്റ് നേടാനായതിന്റെ ആത്മ വിശ്വസിലാകും ഇത്തവണയും യൂഡിഎഫ് തിരഞ്ഞെടുപ്പിനെ നേരിടുക. എന്നാൾ ഉഭയ കക്ഷി ചര്‍ച്ചകളിൽ മുസ്ലിം ലീഗ് അടക്കമുള്ള പാർട്ടികളിൽ കൂടുതൽ സീറ്റ് ആവശ്യപ്പടുന്നത് ഇപ്പോൾ തല വേദന സൃഷ്ടിക്കുന്നുണ്ട്. കഴിഞ്ഞ തവണയും ലീഗ് മൂന്നാം സീറ്റിനായുള്ള ആവശ്യം മുന്നോട്ട് വച്ചിരുന്നു. 


എന്നാൽ അവസാന ഘട്ടത്തിൽ നടത്തിയ ചര്‍ച്ചകളിൽ അവര്‌ പിന്നോട്ട് പോകുകയായിരുന്നു. എന്നാൽ ഇത്തവണ അത് ഉണ്ടാകിലെന്ന സൂചനയും അവർ നൽകുന്നുണ്ട്. സുധാകരൻ മത്സരക്കാൻ ഇല്ലെന്ന് വ്യക്തമാക്കിയതോടെ ഒഴിവു വരുന്ന കണ്ണൂരിലെ സീറ്റിലെക്കാണ് ലീഗിന്റെ നോട്ടം. എന്നാൽ അത് വിട്ടു നൽകാൻ കോൺഗ്രസ്സ് തയ്യാറാവാൻ സാധ്യത കുറവാണ്. പിന്നീടുള്ള പോം വഴി കേരളത്തിൽ നിന്നും രാജ്യ സഭയിലെക്ക് ഒഴിവു വരുന്ന മൂന്ന് സീറ്റിൽ ഒരാളെ വിജയിപ്പിക്കാൻ യൂഡിഎഫിന് സാധിക്കും.


ALSO READ: കരിപ്പൂരിൽ വൻ സ്വർണവേട്ട; പിടികൂടിയത് 1260 ​ഗ്രാം സ്വർണ്ണം


ഇത് ലീഗിന് നൽകി തൃപതിപ്പെടുത്തുക എന്നതാണ്. ഇതിന് മുന്നണിയിലെ മറ്റു കക്ഷികൾ എങ്ങനെ പ്രതികരിക്കും എന്നതാണ് മറ്റൊരു ആശങ്ക. സിറ്റിംഗ് സീറ്റിൽ അതെ എം.പി മാർ തന്നെ മത്സരിക്കുക എന്നതാണ് കോൺഗ്രസ്സിനുള്ളിലെ തീരുമാനം. മുന്നണിയിലെ സീറ്റ് വിഭജനത്തിൽ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെക്കും ഉടൻ കടക്കും. പക്ഷെ വയനാട്ടിൽ രാഹുല്‍ ഗാന്ധി വീണ്ടും മത്സരിക്കുമോ എന്നതാണ് ഉയരുന്ന അടുത്ത ചോദ്യം. ഇതിനും വ്യക്തമായ ഒരു മറുപടി മുന്നണിയക്കുള്ളിലോ പാർട്ടിക്കുള്ളിലോ ഇല്ല. ആര് അവിടെ മത്സരിച്ചാലും സിപിഐ അവിടെ ശക്തമായ മത്സരം കാഴ്ച വയ്ക്കുമെന്ന് സംസ്ഥാന  സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കി കഴിഞ്ഞു.


ഇടതു മുന്നണിയിലും സീറ്റ് വിഭജന ചർച്ചകള്‍ സജീവമാണ്. സസ്‍പെൻസ്  സ്ഥാനാര്‍ത്ഥികൾ ഉണ്ടാകുമോ എന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്. തിരഞ്ഞെടുപ്പ് വിഷയം ചർച്ച ചെയ്യാൻ 10,11 തിയ്യതികളിൽ സിപിഐയുടെ നേതൃയോഗവും, 12,13 തിയ്യതികളിൽ സിപിഎം സംസ്ഥാന സമതിയും ചേരുന്നുണ്ട്. ത്രികോണ മത്സരം നടക്കുന്ന ഇടങ്ങളിൽ എല്ലാം മികച്ച സ്ഥാനാർത്ഥിയെ നിർത്തി ശക്തമായ മത്സരം കാഴ്ച വയ്ക്കാനും, പ്രചരണ പരിപാടികള്‍ ഏതോക്ക തരത്തിൽ നടത്താമെന്ന കാര്യവും യോഗത്തിൽ ചർച്ച ചെയ്യും.


തൃശൂരിൽ സുരേഷ് ഗോപിയും, ടി എൻ പ്രതാപും മത്സരത്തിന് ഇറങ്ങുമ്പോൾ  വി.എസ് സുനിൽ കുമാറിനെയാകും സിപിഐ കളത്തിൽ ഇറക്കുക. വടകരയിലെ, കണ്ണുരോ കെ.കെ ശൈലജയും ഇടതുമുന്നണിയ്ക്കായി കളത്തിൽ ഇറങ്ങിയെക്കും. തിരുവനന്തപുരം മണ്ഡലം തിരികെ പിടിക്കാൻ ഇത്തവണ ആരെയാകും സിപിഐ ഇറക്കുക എന്നതാണ് എല്ലാവരും ഉറ്റു നോക്കുന്ന മറ്റൊരു മണ്ഡലം. തുടർച്ചയായ വിജയങ്ങളിലൂടെ ശശീ തരൂർ മണ്ഡലത്തില്‍ വേര് ഉറപ്പിച്ചു കഴിഞ്ഞു. 


ആലപ്പുഴയിൽ ഇടുമുന്നണിയ്ക്കായി എ.എൻ ആരിഫ് തന്നെയാകും കളത്തിൽ ഇറങ്ങുക. കഴിഞ്ഞ തവണ യുഡിഎഫ് തരംഗം ഉണ്ടായപ്പോളും ഇടതുമുന്നണിയ്ക്ക് പിടിച്ച് നിൽക്കാനായത് ഇവിടെ മാത്രമാണ്. പി.സി ജോർജ് കൂടി ബിജെപിയ്ക്ക് ഒപ്പം ചേർന്നതോടെ കൂടുതൽ കരുത്തോടെയാകും എൻഡിഎ തിരിഞ്ഞെടുപ്പിനെ നേരിടുക. ഡൽഹി കേന്ദ്രീകരിച്ച് സ്ഥാനാർത്ഥി നിര്‍ണ്ണയം നടക്കുമ്പോൾ  കേന്ദ്ര നേതാക്കൾ മത്സരത്തിനായ് കേരളത്തിൽ എത്തുമോ എന്നാണ് എല്ലാവരും ഉറ്റു നേക്കുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


 

 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.