Gold Smuggling: കരിപ്പൂരിൽ വൻ സ്വർണവേട്ട; പിടികൂടിയത് 1260 ​ഗ്രാം സ്വർണ്ണം

Gold Smuggling: വിമാനത്താവളത്തിനകത്തുള്ള ആധുനിക എക്സറേ സംവിധാനങ്ങളും പരിശോധനകളും മറികടന്ന് വിമാനത്താവളത്തിന് പുറത്തെത്തിയ റിംനാസിനെ പോലീസ് തന്ത്രപൂർവ്വമായിരുന്നു പിടികൂടിയത്

Written by - Zee Malayalam News Desk | Last Updated : Feb 3, 2024, 12:33 PM IST
  • കരിപ്പൂർ വിമാനത്താവളം വഴി ഇന്ത്യയിലേക്ക് കടത്താൻ ശ്രമിച്ച സ്വർണവുമായി രണ്ടുപേർ പിടിയിൽ
  • മലപ്പുറം തിരൂര്‍ സ്വദേശി റിംനാസ് ഖമര്‍ ആണ് അറസ്റ്റിലായത്
  • മുക്കാല്‍ കോടി രൂപ വിലമതിക്കുന്ന 1260 ​ഗ്രാം സ്വർണമാണ് ഇയാളിൽ നിന്നും പോലീസ് പിടികൂടിയത്
Gold Smuggling: കരിപ്പൂരിൽ വൻ സ്വർണവേട്ട; പിടികൂടിയത് 1260 ​ഗ്രാം സ്വർണ്ണം

മലപ്പുറം: യുഎഇയിൽ നിന്നും കരിപ്പൂർ വിമാനത്താവളം വഴി ഇന്ത്യയിലേക്ക് കടത്താൻ ശ്രമിച്ച സ്വർണവുമായി രണ്ടുപേർ പിടിയിൽ.  വിമാനത്താവളത്തിന് പുറത്തുവച്ച് പോലീസ് നടത്തിയ പരിശോധനയിലാണ് യുഎഇയിൽ നിന്നും വന്ന യാത്രക്കാരനിൽ നിന്നും സ്വർണം പിടികൂടിയത്. 

Also Read: കരിപ്പൂരിൽ വൻ സ്വർണ്ണവേട്ട; പിടികൂടിയത് 1.34 കിലോഗ്രാം സ്വർണ്ണം

മലപ്പുറം തിരൂര്‍ സ്വദേശി റിംനാസ് ഖമര്‍ ആണ് അറസ്റ്റിലായത്. മുക്കാല്‍ കോടി രൂപ വിലമതിക്കുന്ന 1260 ​ഗ്രാം സ്വർണമാണ് ഇയാളിൽ നിന്നും പോലീസ് പിടികൂടിയത്. പ്രതിയെ കൂടാതെ സ്വർണം കൈപ്പറ്റാനായി വിമാനത്താവളത്തിലെത്തിയ സംഘത്തിലെ മറ്റൊരാളെയും പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പാലക്കാട് ആലത്തൂര്‍ സ്വദേശി റിംഷാദിനെയാണ് കസ്റ്റഡിയിലെടുത്തത്. ഇരുവരും വിമാനത്താവളത്തിന് പുറത്തു വച്ചാണ് പി‍ടിയിലായത്. 

Also Read: 500 വർഷങ്ങൾക്ക് ശേഷം കേദാര രാജയോഗം; ഈ രാശിക്കാർക്ക് ലഭിക്കും അപ്രതീക്ഷിത ഭാഗ്യനേട്ടങ്ങൾ!

മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പിടിവീഴുന്നത്. തുടർന്ന് നടത്തിയ പരിശോധനയിൽ നാല് ക്യാപസൂളുകളിലാക്കി ഒളിപ്പിച്ച സ്വർണ്ണം കണ്ടെടുത്തു. വിമാനത്താവളത്തിനകത്തുള്ള ആധുനിക എക്സറേ സംവിധാനങ്ങളും പരിശോധനകളും മറികടന്ന് വിമാനത്താവളത്തിന് പുറത്തെത്തിയ റിംനാസിനെ പോലീസ് തന്ത്രപൂർവ്വമായിരുന്നു പിടികൂടിയത്. പിടിച്ചെടുത്ത സ്വര്‍ണം കോടതിയിൽ സമര്‍പ്പിക്കുമെന്ന് അന്വേഷണ സംഘം പറഞ്ഞു. കഴിഞ്ഞ ഒരു മാസത്തിനിടെ കരിപ്പൂർ വിമാനത്താവളത്തിന് പുറത്ത് വച്ച് പോലീസ് പിടികൂടുന്ന 9-ാമത്തെ കേസാണിത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News